|    Feb 24 Fri, 2017 12:36 am
Home   >  Sports  >  Cricket  >  

രണ്ടാം ഏകദിനം: ടീം ഇന്ത്യ പൊരുതിവീണു

Published : 21st October 2016 | Posted By: SMR

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ഇന്ത്യ ആറു റണ്‍സിന് പൊരുതിവീണു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ കിവീസ് നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 242 റണ്‍സ് നേടി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ (118) ഉജ്ജ്വല സെഞ്ച്വറിയാണ് സന്ദര്‍ശകരെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
മറുപടിയില്‍ കിവീസ് ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന ബൗളിങിനും ഫീല്‍ഡിങിനും മുന്നി ല്‍ ഇന്ത്യക്കു പിഴച്ചു. മൂന്നു പന്ത് ശേഷിക്കെ 236ന് ഇന്ത്യ പുറത്തായി. കേദാര്‍ യാദവ് (41), ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി (39), ഹര്‍ദിക് പാണ്ഡ്യ (36), അജിന്‍ക്യ രഹാനെ (28) എന്നിവര്‍ മാത്രമേ അല്‍പ്പമെങ്കിലും പിടിച്ചുനിന്നുള്ളൂ.
ടിം സോത്തി മൂന്നു വിക്കറ്റെടുത്തപ്പോള്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലും ട്രെന്റ് ബോള്‍ട്ടും രണ്ടു വിക്കറ്റ് വീതം നേടി. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-1ന് ഒപ്പമെത്തി. അടുത്ത കളി ഞായറാഴ്ച മൊഹാലിയില്‍ നടക്കും.
നേരത്തേ വില്യംസണിനെക്കൂടാതെ ടോം ലാതമാണ് (46) ന്യൂസിലന്‍ഡിന്റെ മറ്റൊരു സ്‌കോറര്‍. റോസ് ടെയ്‌ലറും കോറി ആന്‍ഡേഴ്‌സനും 21 റണ്‍സ് വീതമെടുത്തു.
മൂന്നു വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുംറയും അമിത് മിശ്രയുമാണ് ന്യൂസിലന്‍ഡിനെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നു തടഞ്ഞത്.
ന്യൂസിലന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാമത്തെ പന്തില്‍ തന്നെ അപകടകാരിയായ മാര്‍ട്ടിന്‍ ഗുപ്റ്റിനെ യാദവ് ക്ലീന്‍ബൗള്‍ഡാക്കി. രണ്ടാം വിക്കറ്റില്‍ ലാതമിനു കൂട്ടായി വില്യംസണ്‍ എത്തിയതോടെ ന്യൂസിലന്‍ഡ് ഇന്നിങ്‌സിന് ജീവന്‍ വച്ചു. 120 റണ്‍സിന്റെ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി ഇരുവരും മുന്നേറിയപ്പോള്‍ കിവീസ് 300ന് അടുത്ത് സ്‌കോര്‍ ചെയ്‌തേക്കാമെന്ന പ്രതീതിയുണ്ടായി. എന്നാല്‍ ലാതമിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി യാദവ് ഇന്ത്യക്കു നിര്‍ണായക ബ്രേക്ത്രൂ നല്‍കി. 46 പന്തുകള്‍ നേരിട്ട ലാതം ആറു ബൗണ്ടറികളും ഒരു സിക്‌സറും നേടി.
ടീം സ്‌കോറിലേക്ക് 38 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ടെയ്‌ലറെ മിശ്ര രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചു. നാ ലാം വിക്കറ്റില്‍ വില്യംസണും ആന്‍ഡേഴ്‌സനും 46 റണ്‍സ് നേടി ടീമിനെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും ആന്‍ഡേഴ്‌സനെ മിശ്ര വിക്കറ്റിനു മുന്നില്‍ കുരുക്കി (4-204).
പിന്നീട് കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിനുപിറകെ ഒന്നായി പവലിയനിലേക്ക് മടങ്ങുന്നതാണ് കണ്ടത്. വില്യംസണിന്റെ യും വിക്കറ്റ് മിശ്രയ്ക്കാണ്. 128 പന്തില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറും വില്യംസണിന്റെ ഇ ന്നിങ്‌സിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക