|    Jan 19 Thu, 2017 12:07 pm
FLASH NEWS

രണ്ടാംദിനം 8 മീറ്റ് റെക്കോഡുകള്‍

Published : 28th November 2015 | Posted By: SMR

കണ്ണൂര്‍: ജില്ലാ കായികമേളയുടെ രണ്ടാംദിനം 8 മീറ്റ് റെക്കോഡുകള്‍. ജൂനിയര്‍ പെണ്‍ 3000 മീറ്റര്‍, 800 മീറ്റര്‍, 200 മീറ്റര്‍ ഓട്ടം, ജൂനിയര്‍ ആണ്‍ ഷോട്ട്പുട്ട്, ഡിസ്‌കസ്‌ത്രോ, സീനിയര്‍ പെണ്‍ ഷോട്ട്പുട്ട്, സീനിയര്‍ ആണ്‍ 110 മീറ്റര്‍ ഹര്‍ഡില്‍സ്, സീനിയര്‍ ആണ്‍ ഹാമര്‍ത്രോ എന്നിവയിലാണ് റെക്കോഡുകള്‍ പിറന്നത്.
ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ വളപട്ടണം താജുല്‍ ഉലൂം ഇഎംഎച്ച്എസ്എസിലെ സി വി മുബഷിര്‍ പുതിയ ദൂരം കണ്ടെത്തി. 11.90 മീറ്ററിലേക്കാണ് മുബഷിര്‍ ഷോട്ട്പുട്ട് എറിഞ്ഞത്. 2011ല്‍ കൊട്ടിയൂര്‍ ഐജെഎം എച്ച്എസ്എസിലെ അക്ഷയ് പി ജോസിന്റെ പേരിലുള്ള റെക്കോഡാണ് ഭേദിക്കപ്പെട്ടത്. സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കണ്ണൂര്‍ ജിവിഎച്ച്എസ്എസിലെ വി വി അര്‍ഷാന 9.17 മീറ്റര്‍ എന്ന പുതിയ ദൂരം കണ്ടെത്തി.
2010ല്‍ ഇതേ സ്‌കൂളിലെ തന്നെ സി സി പ്രിയ നേടിയ 8.41 മീറ്റര്‍ എന്ന റിക്കോഡാണ് അ ര്‍ഷാന തിരുത്തിയത്. ജിവിഎച്ച്എസ്എസ്സിലെ തന്നെ ലിബിമോള്‍ സിബി 8.60 മീറ്റര്‍ എറിഞ്ഞ് രണ്ടാംസ്ഥാനം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കൊളക്കാട് സാന്തോം എച്ച്എസ്എസിലെ അമല്‍ജോസ് 16.03 സെക്കന്റ് കൊണ്ട് ലക്ഷ്യം കണ്ടെത്തിയപ്പോള്‍ 2012ല്‍ പാലയാട് ജിഎച്ച്എസ്എസിലെ അമല്‍ പ്രദീപ് കുറിച്ച 16.49 എന്ന സമയം പഴങ്കഥയായി. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ ആലക്കോട് എന്‍എസ്എസ് എച്ച്എസ്എസിലെ ആല്‍ഫിന്‍ ജോസ് 2010ല്‍ മണിക്കടവ് സെന്റ് തോമസിലെ അരുണ്‍ നേടിയ 30.88 മീറ്റര്‍ റെക്കോഡ് 30.93 മീറ്റര്‍ എറിഞ്ഞ് തകര്‍ത്തു.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ തലശ്ശേരി സായിയിലെ ഡെല്‍ന ഫിലിപ് 26.48 സെക്കന്റുകള്‍ കൊണ്ട് കീഴടക്കി പുതിയ റെക്കോഡിന് ഉടമയായി. കണ്ണൂര്‍ ജിവിഎച്ച്എസ്എസിലെ സുമിമോള്‍ മാത്യു 2010ല്‍ കുറിച്ച 26.90 സെക്കന്റ് എന്ന സമയമാണ് ഡെല്‍ന തിരുത്തിക്കുറിച്ചത്. സീനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ മൊകേരി രാജീവ് ഗാന്ധി ഹൈസ്‌കൂളിലെ പി സായന്ത് പുതിയ ദൂരം കണ്ടെത്തി. 34.75 മീറ്ററിലാണ് സായന്ത് ഹാമര്‍ എറിഞ്ഞത്. 2009ല്‍ കണ്ണൂര്‍ ദീനുല്‍ ഇസ്‌ലാംസഭ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വി എ ഷാഫിറിന്റെ 26.28 എന്ന റെക്കോഡാണ് തകര്‍ത്തത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലെ സ്റ്റെല്ല മേരി 2010ല്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലെ തന്നെ സി എല്‍ അശ്വതിയുടെ 11:28:33 എന്ന സമയം 11:22:41 സെക്കന്റുകള്‍ കൊണ്ട് തിരുത്തി. 800 മീറ്ററില്‍ സ്‌റ്റെല്ല മേരി തന്നെ 2:26:62 സെക്കന്റ് എന്ന പുതിയ സമയം കണ്ടെത്തി 2011ല്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലെ വിസ്മയ വിനോദിന്റെ 2:27:99 സെക്കന്റ് എന്ന റെക്കോഡ് ഭേദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക