|    Mar 25 Sat, 2017 7:33 am
FLASH NEWS

രണ്ടാംദിനം നിരാശപ്പെടുത്തി മോദി പ്രസംഗം; ഉറക്കംതൂങ്ങി ദേശീയ നേതാക്കള്‍

Published : 26th September 2016 | Posted By: SMR

കോഴിക്കോട്: ബിജെപി പൊതുസമ്മേളനത്തില്‍ പാക് വിരുദ്ധത ആളിക്കത്തിച്ച് പ്രവര്‍ത്തകരെ ആവേശത്തിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാംദിന പ്രസംഗം നിരാശപ്പെടുത്തി. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ജന്‍മശതാബ്ദി ഉദ്ഘാടനം ചെയ്ത് മോദി നടത്തിയ പ്രസംഗം ബിജെപി ദേശീയ നേതാക്കളും കൗണ്‍സില്‍ പ്രതിനിധികളും ശ്രവിച്ചത് ഉറക്കംതൂങ്ങി.
പതിവു ശൈലിയില്‍ നിന്നു വേറിട്ട് മിതമായ ഭാഷയില്‍, ആവേശം തീരെയില്ലാതെ സിപിഎം അക്രമത്തിനെതിരേ പ്രതികരിക്കാനാണു പ്രധാനമന്ത്രി പ്രസംഗത്തില്‍ ശ്രമിച്ചത്.
ദീന്‍ദയാല്‍ ഉപാധ്യായയുടെ കാഴ്ചപ്പാടുകളും ഉദ്ധരണികളും എടുത്തുപറഞ്ഞ് ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിലൂടെ ഉച്ചയുറക്കത്തിന്റെ ആലസ്യത്തിലായിരുന്ന പ്രതിനിധികളെ ഉണര്‍ത്താനായില്ല. നരേന്ദ്രമോദി പ്രസംഗിക്കുമ്പോള്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികളില്‍ പലരും നല്ല ഉറക്കത്തിലായിരുന്നു. മൂവി കാമറ അടുത്തെത്തുമ്പോള്‍ തൊട്ടടുത്തിരുന്നവര്‍ ഇവരെ തട്ടിവിളിക്കുന്നത് കാണാമായിരുന്നു.
ഉച്ചയ്ക്കു ശേഷം 2.30ഓടെയാണ് സമാപനച്ചടങ്ങ് ആരംഭിച്ചത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ പ്രതിമയില്‍ പ്രധാനമന്ത്രി, അമിത്ഷാ, എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് ജന്‍മശതാബ്ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനവും ഉപാധ്യായയെ ക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു. ഇതിനു പിന്നാലെയായിരുന്നു പ്രധാനമന്ത്രി പ്രസംഗപീഠത്തിലെത്തിയത്. പ്രസംഗം തീരുംമുമ്പേ പ്രതിനിധികള്‍ കസേരകളില്‍ നിന്ന് എഴുന്നേറ്റിരുന്നു.

(Visited 32 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക