|    Jul 27 Thu, 2017 12:44 pm
FLASH NEWS

രണ്ടാംജനകീയാസൂത്രണം: മുന്‍ഗണനാവിഷയങ്ങള്‍ ചര്‍ച്ചചെയ്തു

Published : 5th August 2016 | Posted By: SMR

മുളങ്കുന്നത്തുകാവ്: രണ്ടാം ജനകീയാസൂത്രണത്തിന്റെ കാംപയിന്റെ ഭാഗമായി കിലയില്‍ സംഘടിപ്പിച്ച രണ്ടാമത്തെ ഏകദിന ശില്‍പശാല മുന്‍ഗണനാവിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു.
ആദ്യശില്‍പശാലയില്‍  ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത്-മുനിസിപല്‍- കോര്‍പറേഷന്‍ പ്രതിനിധികളാണ് പങ്കെടുത്തതെങ്കില്‍, തദ്ദേശഭരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ വിദഗ്ധര്‍, വിവിധ വകുപ്പുകളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍, കില ഫാക്കല്‍റ്റികള്‍ തുടങ്ങിയവരാണ് ഇന്നത്തെ ശില്‍പശാലയില്‍ പങ്കെടുത്തത്. മുന്‍ഗണനാവിഷയങ്ങളെക്കുറിച്ച് കില ഡയറക്ടര്‍ ഡോ.പി പി ബാലന്‍ ആമുഖാ വതരണം നടത്തി.
പ്രകൃതിവിഭവ പരിപാലനം, ജൈവകൃഷി വ്യാപനം, പരമ്പരാഗത വ്യവസായ സംരക്ഷണം, കുടിവെള്ളസംരക്ഷണം, ജലസ്രോതസ്സുകളിലെ മാലിന്യം തടയല്‍, വിദ്യാഭ്യാസനിലവാരമുയര്‍ത്തല്‍, വികേന്ദ്രീകൃത മാലിന്യസംസ്‌കരണപ്ലാ ന്‍, സാനിറ്റേഷന്‍, മികച്ച ആരോഗ്യപരിപാലനം, ജീവിതശൈലിരോഗങ്ങള്‍ തടയല്‍, ശിശുസൗഹൃദ തദ്ദേശഭരണം, സമ്പൂര്‍ണ സാമൂഹിക സുരക്ഷ, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം, എല്ലാവര്‍ക്കും വീട്, പട്ടികജാതി-പട്ടികവര്‍ഗ വികസനം, ഇതര സംസ്ഥാനതതൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, വിഭവസമാഹരണം, പുതിയ നികുതി, നികുതി പരിഷ്‌ക്കരണം, ബഹുതല ആസൂത്രണം തുടങ്ങിയ മുന്‍ഗണനാവഷയങ്ങളാണ് ശി ല്‍പശാല ചര്‍ച്ച ചെയ്തത്. വിഷയാവതരണത്തിനുശേഷം ഗ്രൂപ്പുതല ചര്‍ച്ചയും പിന്നീട് ക്രോഡീകരണവുമുണ്ടായി.
ശക്തമായ നിരീക്ഷണസംവിധാനം അനിവാര്യമാണെന്നും അതില്ലെങ്കില്‍ പരാജയമായിരിക്കും ഫലമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടു. പഞ്ചായത്തടിസ്ഥാനത്തില്‍ വിവരശേഖരണത്തിനു സംവിധാനമുണ്ടാകണമെന്നും നിര്‍ദേശമുണ്ടായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക