|    Oct 18 Thu, 2018 10:17 am
FLASH NEWS

രണ്ടാംഘട്ട ജൈവ വൈവിധ്യ രഥയാത്ര ആരംഭിച്ചു

Published : 12th September 2017 | Posted By: fsq

 

തൊടുപുഴ: വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പകര്‍ന്ന് ജൈവവൈവിധ്യ രഥം രണ്ടാംഘട്ട പ്രയാണം തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ ആരംഭിച്ചു. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് കെഎസ്ആര്‍ടിസിയുമായി സഹകരിച്ചാണ് ഈ പ്രദര്‍ശന വാഹനം രൂപകല്‍പന ചെയ്തിരിക്കുന്നത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓഡിനേറ്റര്‍ എന്‍ രവീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രഥത്തിന്റെ പ്രദര്‍ശനം തുടര്‍ന്ന് കുണിഞ്ഞി സെന്റ് ആന്റണീസ് ഹൈസ്‌കൂളിലും നടത്തുകയുണ്ടായി. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് പ്രദര്‍ശനമാണ് നടത്തുന്നത്. 13 ന് ഗവ. ഹൈസ്‌കൂള്‍ കാഞ്ഞിരമറ്റം, മാര്‍ മാത്യൂസ് യുപി സ്‌കൂള്‍ മീമ്മുട്ടി, 14 ന് സെന്റ് തോമസ് യുപി സ്‌കൂള്‍ ചെപ്പുകുളം, സെന്റ് ജോസഫ്‌സ് യുപി സ്‌കൂള്‍ ചുങ്കം, 15ന് സെന്റ് മേരീസ് ഹൈസ്‌കൂള്‍ കാളിയാര്‍, എസ്എന്‍എം ഹൈസ്‌കൂള്‍ വണ്ണപ്പുറം, 16ന് എംകെഎന്‍എം ഹൈസ്‌കൂള്‍ കുമാരമംഗലം, സെന്റ് തോമസ് യുപി സ്‌കൂള്‍ അറക്കുളം, 18ന് ഗവ. യുപി സ്‌കൂള്‍ വണ്ടമറ്റം, സെന്റ് മേരീസ് ഹൈസ്‌കൂള്‍ കോടിക്കുളം, 19ന് ഗവ: ഹൈസ്‌കൂള്‍ മുള്ളരിങ്ങാട്, എസ്എന്‍ ഹൈസ്‌കൂള്‍ നങ്കിസിറ്റി, 20ന് ഗവ. എല്‍പി സ്‌കൂള്‍ കീരിത്തോട്, ഗവ: ഹൈസ്‌കൂള്‍ ആല്‍പ്പാറ(കഞ്ഞിക്കുഴി), 22 ന് എസ്എന്‍ യുപി സ്‌കൂള്‍ ചുരുളി, ഗവ: ഹൈസ്‌കൂള്‍ തങ്കമണി, 25ന് സെന്റ് ജോര്‍ജ്ജ് യുപി സ്‌കൂള്‍ വാഴത്തോപ്പ്, ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മണിയാറങ്കുടി എന്നിവിടങ്ങളിലാണ്പ്രയാണം നടത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss