|    Jul 22 Sun, 2018 10:00 pm
FLASH NEWS
Home   >  Kerala   >  

രണ്ടര വയസ്സുകാരനെ ചന്ദ്രഗിരി പുഴയില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

Published : 4th September 2017 | Posted By: shadina sdna

വിദ്യാനഗര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ടരവയസ്സുകാരനെ പുഴയില്‍ കാണാതായി. വിദ്യാനഗര്‍ ചേരൂരിലെ കബീര്‍-റുക്‌സാന ദമ്പതികളുടെ മകന്‍ ശഅ്ബാനെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്നു കാണാതാവുകയായിരുന്നു. സമീപത്തെ വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് വീടിനടുത്തുള്ള പുഴയില്‍ ഒഴുക്കില്‍പ്പെട്ടതാണെന്നു സംശയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും തിരച്ചില്‍ ഊര്‍ജിതമാക്കി.
.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss