|    May 1 Mon, 2017 7:48 am
FLASH NEWS

രണ്ടര ലക്ഷത്തിനു മുകളിലുള്ള നിക്ഷേപകരുടെ വിവരങ്ങള്‍ ആദായനികുതി വകുപ്പിന് നല്‍കണം

Published : 17th November 2016 | Posted By: SMR

ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം 50 ദിവസത്തിനുള്ളില്‍ സേവിങ് ബാങ്ക് അക്കൗണ്ടില്‍ 2.5 ലക്ഷത്തിലധികവും കറണ്ട് അക്കൗണ്ടില്‍ 12.5 ലക്ഷത്തിലധികവും നിക്ഷേപിക്കുന്നവരുടെ വിവരങ്ങള്‍ ആദായനികുതി വകുപ്പിന് സമര്‍പ്പിക്കണമെന്ന് ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫിസുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഈമാസം 9 മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലയളവില്‍ ഒരുദിവസം 50,000 രൂപയില്‍ കൂടുതലും മൊത്തം രണ്ടര ലക്ഷത്തില്‍ കൂടുതലും നിക്ഷേപിക്കുന്നവരുടെ വിവരങ്ങളാണ് നല്‍കേണ്ടതെന്നാണ് പൊതുമേഖലാ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫിസുകള്‍ എന്നിവയ്ക്കുള്ള നിര്‍ദേശം. ഒരാളുടെ പേരിലുള്ള കറണ്ട് അക്കൗണ്ടുകളില്‍ 12.5 ലക്ഷത്തിലധികം നിക്ഷേപിച്ചാലും ആദായനികുതി വകുപ്പിന് വിവരം നല്‍കണം. ഈ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ അടുത്തവര്‍ഷം ജനുവരി 31നു മുമ്പ് നല്‍കണമെന്നും വിജ്ഞാപനത്തിലുണ്ട്. ഇതുവരെ പത്തുലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങളായിരുന്നു ആദായനികുതി വകുപ്പിന് റിപോര്‍ട്ട് ചെയ്യേണ്ടിയിരുന്നത്. വന്‍തോതില്‍ കള്ളപ്പണം ബാങ്കില്‍ നിക്ഷേപിക്കുന്നതായുള്ള വാര്‍ത്തയെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി. കള്ളപ്പണ നിക്ഷേപം കണ്ടെത്തിയാല്‍ ഇടപാടുകാരന്‍ ഉയര്‍ന്ന നിരക്കില്‍ പിഴ അടയ്‌ക്കേണ്ടിവരും. പരിധിക്കു പുറത്തുള്ള തുകയ്ക്ക് 30 ശതമാനം നികുതിയും 12 ശതമാനം പലിശയും 200 ശതമാനം പിഴയുമാണ് ഇവരില്‍ നിന്ന് ഈടാക്കുക.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day