|    Oct 20 Fri, 2017 10:45 am
FLASH NEWS

രണ്ടര കോടി രൂപയുടെ കുഴല്‍പണം പിടികൂടി

Published : 8th December 2015 | Posted By: TK

black-money
പാലക്കാട്: രണ്ടര കോടിരൂപയുടെ കുഴല്‍ പണം പിടികൂടി. കോഴിക്കോട് നിന്നുള്ള പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്.

ഒലവങ്കോട് സ്‌റ്റേഷനില്‍ഐലന്റ് എക്‌സ്പ്രസ്സില്‍ വന്നിറങ്ങിയ നാലുപേര്‍ വീരമംഗലം സ്വദേശിയുടെ നിര്‍ത്തിയിട്ട കാര്‍ മോഷ്ടിച്ച് പണം കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

പാലക്കാട് റെയില്‍വെ ജങ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ 4.40നാണ് സംഭവം. രണ്ട് മലപ്പുറം സ്വദേശികളും രണ്ട് കൊടുവള്ളി സ്വദേശികളും ആണ് അറസ്റ്റിലായത്.രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് പണം സൂക്ഷിച്ചത്. കെഎല്‍ -51 നമ്പര്‍ രജിസ്‌ട്രേഷനുള്ള കാറാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക