|    Dec 16 Sat, 2017 2:48 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

രണ്ടരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം:ഒരാള്‍ പിടിയില്‍

Published : 8th December 2017 | Posted By: kasim kzm

കൊച്ചി: രണ്ടരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചയാളെ പോലിസ് പിടികൂടി. എറണാകുളം അയ്യമ്പിള്ളി കൈതാരം കുഴുപ്പിള്ളിപ്പറമ്പി ല്‍ രാജപ്പന്‍ (രാജേര്‍ഷന്‍-46) എന്നയാളെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്. വയനാട് ബത്തേരി സ്വദേശി ജഗദീഷിന്റെ രണ്ടരവയസ്സുള്ള ദേവികയെന്ന കുട്ടിയെയാണ് ഇയാള്‍ ഈ മാസം 6ന് എറണാകുളം ചില്‍ഡ്ര ന്‍സ് പാര്‍ക്കിനു സമീപത്തുനിന്നു രാത്രി ഒമ്പതോടെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്. കുട്ടിയുടെ പിതാവ് ജഗദീഷും സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരും സമയോചിതമായി ഇടപെട്ടതോടെ കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സെന്‍ട്രല്‍ പോലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്. സമാനമായ കേസുകള്‍ ഇയാളുടെ പേരില്‍ ഉണ്ടോയെന്നറിയുന്നതിനായി സംസ്ഥാനത്തെ മറ്റ് പോലിസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയതായി പോലിസ് പറഞ്ഞു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജി, സെന്‍ട്രല്‍ സിഐ എ അനന്തലാല്‍, എസ്‌ഐ ജോസഫ് സാജന്‍, സീനിയര്‍ സിപിഒ അരുള്‍, സിപിഒ പ്രവീണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക