|    Mar 24 Fri, 2017 5:48 pm
FLASH NEWS

രണ്ടരവയസ്സുകാരിയെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവം: മാതാവിനെ അറസ്റ്റ് ചെയ്തു

Published : 17th July 2016 | Posted By: SMR

മുണ്ടക്കയം ഈസ്റ്റ: രണ്ടരവയസുകാരിയെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ മേലോരം പന്തപ്ലാക്കല്‍ സാജുവിന്റെ ഭാര്യ ജെസിയെ പോലിസ് അറസ്റ്റ് ചെയ്തു.
മാനസിക വിഭ്രാന്തിയുള്ള ജെസി കഴിഞ്ഞ 24ന് പുലര്‍ച്ചെ ഒരുമണിക്ക് രണ്ടര വയസുള്ള മകള്‍ അനീറ്റയെ ശ്വാസം മുട്ടിച്ച് കൊലപെടുത്തുകയും മൂത്തമകള്‍ ഏഴുവയസുകാരി അനുമോളെ തലയ്ക്കടിച്ച് കൊലപെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ശേഷം അമിതമായി ഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ പോലിസ് നിരീക്ഷണത്തില്‍ ജെസി ചികില്‍സയിലായിരുന്നു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതോടെയാണ് പോലിസ് അറസ്റ്റ് രേഖപെടുത്തിയത്. നാലുവര്‍ഷം മുമ്പ് മേലോരത്തെ സ്വകാര്യ റബര്‍ തോട്ടത്തില്‍ ടാപ്പിങ് ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് സാജുവും കുടുംബവും താമസത്തിനായി ഇവിടെ എത്തുന്നത്.
സംഭവ ദിവസം കുട്ടിയുടെ കരച്ചില്‍ കേട്ടുണര്‍ന്ന സാജു അനുമോളുടെ മൂക്കിലൂടെ രക്തമൊലിച്ചുകിടക്കുന്നതാണ് കണ്ടത്. അമിതമായി പാരസിറ്റമോള്‍ ഗുളികകഴിച്ച ജെസ്സിയും അവശ നിലയിലായിരുന്നു. ഉടന്‍ തന്നെ ലയത്തിന്റെ അടുത്തമുറിയില്‍ താമസക്കാരെ വിളിച്ചുണര്‍ത്തി മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക