|    Oct 17 Wed, 2018 8:21 am
FLASH NEWS

രണ്ടരക്കിലോ കഞ്ചാവുമായി ആറുപേര്‍ അറസ്റ്റില്‍

Published : 15th September 2017 | Posted By: fsq

 

പീരുമേട്: രണ്ടരക്കിലോ കഞ്ചാവുമായി ആറംഗ സംഘം പിടിയിലായി. തൃശൂര്‍ സ്വദേശികളായ നിഷാന്ത് ഗോപി (30), സതീഷ്‌കുമാര്‍ (37), ജിതിന്‍ ലാല്‍ (23), ബിജു എബ്രാഹം (35), മുണ്ടക്കയം സ്വദേശികളായ കിരണ്‍ രാമന്‍കുട്ടി (26), അഖില്‍ (23) എന്നിവരെയാണ് പീരുമേട് എക്‌സൈസ് ഇന്‍സ്‌പെപെക്ടറും സംഘവും പിടികൂടിയത്. വ്യാഴാഴ്ച രാവിലെ ദേശീയപാത 183ല്‍ പീരുമേട് പൈന്‍കാടിന് സമീപം  എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് വാഹനത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച  കഞ്ചാവ് കണ്ടെത്തിയത്.വാഹനത്തിനുള്ളില്‍ രഹസ്യ അറയിലാണ് സൂക്ഷിച്ചിരുന്നത്. എക്‌സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്ന് ദേശിയ പാതയില്‍ വാഹന പരിശോധന നടത്തിയത്.  പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍ സ്ഥിരമായി കഞ്ചാവ് കടത്തിയിരുന്നതായി  എക്‌സൈസ് സംഘത്തിന് സുചന ലഭിച്ചിരുന്നു. ഇവര്‍ ഉപയോഗിച്ചിരുന്ന  വാനും  പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ കമ്പത്തു നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്നും ഇവ  തൃശൂരിലേയ്ക്ക് കൊണ്ടുപോയി വില്‍പ്പന നടത്തുന്നതിനു വേണ്ടിയാണെന്നാണ് പിടിയിലായവര്‍ നല്‍കിയ മൊഴി. പിടിയിലായവര്‍ കഞ്ചാവ് മൊത്തവില്പ്പന വ്യാപാരികളാണന്നും നിരവധി  ക്രിമിനല്‍ കേസുകളില്‍ പ്രതികളാണന്നും  എക്‌സൈസ് സംഘം പറഞ്ഞു. കമ്പത്തു നിന്നും വാങ്ങുന്ന  കഞ്ചാവ് കിലോയ്ക്ക് ഒരു ലക്ഷം രൂപ നിരക്കിലാണ് ചെറുകിട കച്ചവടക്കാര്‍ക്ക്  ഇവര്‍  വില്പ്പന നടത്തുന്നത്. ഇവരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ച് വരുകയാണ്. കൂടുതല്‍ ആളുകള്‍ക്ക് ഇതുമായി ബന്ധമുണ്ടന്നാാണ് നിഗമനം. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എസ് ജിനേഷ്, റെജി ജോര്‍ജ്, മനോജ് സെബാസ്റ്റ്യന്‍, ബൈജു, സുമോദ്, അജേഷ്, ജയരാജ്, സിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss