|    Sep 25 Tue, 2018 8:28 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

രണ്ടംഗസംഘത്തെ ആക്രമിച്ച് ഒരുകിലോയോളം സ്വര്‍ണം കവര്‍ന്നു

Published : 16th September 2018 | Posted By: kasim kzm

ചാലക്കുടി: നെടുമ്പാശ്ശേരിയി ല്‍ നിന്നു സ്വര്‍ണവുമായി പോവുകയായിരുന്ന രണ്ടംഗ സംഘത്തെ ആക്രമിച്ച് സ്വര്‍ണം തട്ടിക്കൊണ്ടുപോയതായി പരാതി. കൊടുവള്ളിയിലേക്ക് പോവുകയായിരുന്ന ഇവരുടെ കാറിനു പിറകില്‍ ഇന്നോവ കാറിടിച്ച് അക്രമിസംഘം സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു.
പോട്ട മേല്‍പ്പാലത്തിനടുത്ത് വച്ചു ശനിയാഴ്ച രാവിലെ 6.30ഓടെയായിരുന്നു സംഭവം. ഏകദേശം ഒരുകിലോയോളം സ്വര്‍ണമാണ് തട്ടിക്കൊണ്ടു പോയതായി പരാതിയില്‍ പറയുന്നത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നു സ്വര്‍ണവുമായി കൊടുവള്ളിയിലേക്ക് പോവുകയായിരുന്ന ഉവയ്‌സും ഹര്‍ഷാദുമാണ് ആക്രമണത്തിന് ഇരയായത്. ഇന്നോവ കാറില്‍ ഇവരെ പിന്തുടര്‍ന്ന അഞ്ചംഗ സംഘം പോട്ട മേല്‍പ്പാലത്തിനു മുകളില്‍ വച്ച് ഇവരുടെ കാര്‍ ഇടിച്ചുതെറിപ്പിച്ചു. തുടര്‍ന്ന്, കാറിനകത്തു നിന്നു സ്വര്‍ണം കൈവശപ്പെടുത്തി. കാറിനത്തു നിന്നു പുറത്തിറങ്ങിയ ഇരുവരെയും ഇന്നോവ കാറില്‍ കയറ്റിക്കൊണ്ടുപോയി ഇടയ്ക്കു വച്ച് ഇറക്കിവിടുകയും ചെയ്തു. തുടര്‍ന്ന്, ഇവര്‍ ചാലക്കുടി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പ രാതിയില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss