|    Nov 21 Wed, 2018 7:05 am
FLASH NEWS
Home   >  Sports  >  Cricket  >  

രഞ്ജി േ്രട്രാഫിയില്‍ കേരളത്തിന്റ മല്‍സരം മഴമൂലം തടസ്സപ്പെട്ടു

Published : 3rd November 2018 | Posted By: jaleel mv


തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളം – ഹൈദരാബാദ് മല്‍സരം മൂന്നാം ദിനം മഴമൂലം തടസ്സപ്പെട്ടു. മഴ ശമിച്ചതോടെ അവസാന സെഷനില്‍ ബാറ്റിങ് പുനരാരംഭിച്ച ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സില്‍ നില്‍ക്കേ മൂന്നാം ദിനം അവസാനിച്ചു. ഇനി ഒരു ദിനം മാത്രം ബാക്കി നില്‍ക്കേ കൂറ്റന്‍ റണ്‍സുള്ള കേരളത്തിന്റെ വിജയത്തിനായി ഹൈദരാബാദിന്റെ 19 വിക്കറ്റുകള്‍ ആതിഥേയര്‍ക്ക് പിഴുതെടുക്കണം.
കളി ആരംഭിക്കുമ്പോള്‍ തന്നെ മൂന്നു റണ്‍സെടുത്ത ഓപണര്‍ അക്ഷത് റെഡിയെ ഹൈദരാബാദിന് നഷ്ടമായി. സ്റ്റംപെടുക്കുമ്പോള്‍ 24 റണ്‍സുമായി തണ്‍മയ് അഗര്‍വാളും 3 റണ്‍സെടുത്ത രോഹിത് റായിഡുവുമാണ് ക്രീസില്‍. കേരളത്തിനുവേണ്ടി സന്ദീപ് വാര്യരാണ് വിക്കറ്റ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ ആറു വിക്കറ്റിന് 495 റണ്‍സില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss