|    Dec 16 Sat, 2017 4:43 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

രഞ്ജി ട്രോഫി: ഹരിയാന 303ന് പുറത്ത്; കേരളം തിരിച്ചടിക്കുന്നു

Published : 7th November 2016 | Posted By: SMR

ജയ്പൂര്‍: രഞ്ജി ട്രോഫി ഗ്രൂപ്പ് സിയി ല്‍ ഹരിയാനയ്‌ക്കെതിരേ കേരളം തിരിച്ചടിക്കുന്നു. ഹരിയാനയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 303നെതിരേ ബാറ്റ് ചെയ്യുന്ന കേരളം രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 170 റണ്‍സെന്ന ശക്തമായ നിലയിലാണ്. ഭവിന്‍ താക്കൂറിന്റെയും (56*) രോഹന്‍ പ്രേമിന്റെയും (51*) അപരാജിത അര്‍ധസെഞ്ച്വറികളാണ് കേരളത്തെ ഭദ്രമായ നിലയിലെത്തിച്ചത്.
ഒമ്പതു വിക്കറ്റ് കൈയിലിരിക്കെ ഹരിയാനയ്‌ക്കൊപ്പമെത്താന്‍ കേരളത്തിനു 133 റണ്‍സ് കൂടി മതി. താക്കൂര്‍ 176 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും പറത്തിയപ്പോള്‍ പ്രേം 96 പന്തില്‍ ആറു ബൗണ്ടറികള്‍ കണ്ടെത്തി.
58 റണ്‍സെടുത്ത ഓപണര്‍ വിഷ്ണു വിനോദിന്റെ വിക്കറ്റാണ് കേരളത്തിനു നഷ്ടമായത്. 70 പന്തില്‍ എട്ടു ബൗണ്ടറികളുടെയും രണ്ടു സിക്‌സറിന്റെയും അകമ്പടിയോടെയാണ് വിഷ്ണു 58 റണ്‍സെടുത്തത്. നേരത്തേ സന്ദീപ് വാര്യറുടെ അഞ്ചു വിക്കറ്റ് പ്രകടനനം ഹരിയാനയെ 303ല്‍ ഒതുക്കുകയായിരുന്നു.  വി വിനോദ് കുമാറിന് മൂന്നു വിക്കറ്റ് ലഭിച്ചപ്പോള്‍ ജലജ് സക്‌സേന രണ്ടു വിക്കറ്റെടു ത്തു. വിക്കറ്റ് കീപ്പര്‍ രോഹിത് ശര്‍മയാണ് (92) ഹരിയാനയുടെ ടോപ്‌സ്‌കോറര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക