|    Oct 20 Sat, 2018 2:27 pm
FLASH NEWS
Home   >  Sports  >  Cricket  >  

രഞ്ജി ട്രോഫി: സച്ചിന്‍ ബേബി കേരള ക്യാപ്റ്റന്‍

Published : 19th September 2017 | Posted By: ev sports

കൊച്ചി: അടുത്ത രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷന്‍) പ്രഖ്യാപിച്ചു. ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ബേബി ക്യാപ്റ്റനായി 16 അംഗ ടീമിനെയാണ് സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്. സഞ്ജു സാംസണും ടീമിലിടം പിടിച്ചു. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനാണ് മുഖ്യപരിശീലകന്‍. ശ്രീലങ്കയെ ലോക ചാന്പ്യന്‍മാരാക്കിയ പരിശീലകന്‍ ഡേവ് വാട്‌മോറിനെ കേരള ടീമിന്റെ ഉപദേശകനായി കെസിഎ നേരത്തെ നിയമിച്ചിരുന്നു.
ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, രോഹന്‍ പ്രേം, അരുണ്‍ കാര്‍ത്തിക്, ജലജ് സക്‌സേന, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, സന്ദീപ് വാര്യര്‍, ബേസില്‍ തന്പി, കെ.മോനിഷ്, എം.ഡി.നിധീഷ്, പി.രാഹുല്‍, വിഷ്ണു വിനോദ്, മുഹമ്മദ് ആസിഫ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss