|    Jul 17 Tue, 2018 1:23 pm
FLASH NEWS
Home   >  Sports  >  Cricket  >  

രഞ്ജി ട്രോഫി: റോബിന്‍ ഉത്തപ്പ സൗരാഷ്ട്രയില്‍

Published : 10th August 2017 | Posted By: ev sports


ന്യൂഡല്‍ഹി: ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ ഈ സീസണിലെ രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയ്‌ക്കൊപ്പം കളിക്കും. കര്‍ണാടകയുടെ താരമായ ഉത്തപ്പയെ ഈ സീസണില്‍ കേരള ടീമിലേക്കെത്തിക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും ഈ സീസണില്‍ സൗരാഷ്ട്രയ്‌ക്കൊപ്പം കളിക്കാന്‍ കര്‍ണാടക ക്രിക്കറ്റ് ബോര്‍ഡ് ഉത്തപ്പയ്ക്ക് എന്‍ഒസി അനുവദിക്കുകയായിരുന്നു. ഉത്തപ്പ കളിക്കുന്ന കാര്യം സൗരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെ ഔദ്യോഗികമായി വ്യക്തമാക്കിയതോടെയാണ് താരം കേരളത്തിനൊപ്പം ഇറങ്ങില്ലെന്ന കാര്യം ഉറപ്പായത്. ഉത്തപ്പ എത്തുന്നതോടെ സൗരാഷ്ട്ര ടീം കൂടുതല്‍ ശക്തമാവുമെന്നും ഉത്തപ്പയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായും സൗരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. കര്‍ണാടകയ്ക്ക് വേണ്ടി 101 മല്‍സരങ്ങള്‍ കളിച്ച ഉത്തപ്പ 41.85 ശരാശരിയില്‍ 6865 റണ്‍സാണ് രഞ്ജി ട്രോഫിയില്‍ നേടിയിട്ടുള്ളത്. ഇതില്‍ 18 സെഞ്ച്വറികളും ഉള്‍പ്പെടും. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ ഉത്തപ്പ ഇന്ത്യക്കുവേണ്ടി 13 ട്വന്റിയും 46 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. സൗരാഷ്ട്രയില്‍ ഉത്തപ്പയ്‌ക്കൊപ്പം ചേതേശ്വര്‍ പുജാരയും രവീന്ദ്ര ജഡേജയും ഈ സീസണില്‍ കളിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss