|    Jan 22 Sun, 2017 3:41 pm
FLASH NEWS
Home   >  Sports  >  Cricket  >  

രഞ്ജി ട്രോഫി മല്‍സരത്തിനിടെ ഗംഭീറും തിവാരിയും തമ്മില്‍ കൈയ്യാങ്കളി

Published : 24th October 2015 | Posted By: swapna en

gautam-gambhir-

ന്യൂഡല്‍ഹി: രഞ്ജി ട്രോഫി മല്‍സരത്തിനിടെ ഇന്ത്യന്‍ ടീം അംഗങ്ങളായ ഗൗതം ഗംഭീറും മനോജ് തിവാരിയും തമ്മില്‍ കൈയ്യാങ്കളി. ബംഗാള്‍-ഡല്‍ഹി മല്‍സരത്തിനിടെയാണ് കൈയ്യാങ്കളി. ഡല്‍ഹി ഫിറോസ് ഷാ കോട്‌ല മൈതാനത്താണ് ഇരുവരുടെയും വാക്കേറ്റം നടന്നത്.
മനോജ് തിവാരി ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ ബൗളറോട് നില്‍ക്കാനാവശ്യപ്പെടുകയും ഡ്രസ്സിങ് റൂമിലേക്ക് ഹെല്‍മെറ്റ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.  ഇതുകേട്ട ഡല്‍ഹി താരങ്ങള്‍ തിവാരി മനപൂര്‍വ്വം മല്‍സരം നീട്ടുകയാണെന്ന്് ആരോപിച്ചു.
ഇതിനിടെയാണ് ഗൗതം ഗംഭീര്‍ വന്ന് തിവാരിയുമായി വാക്കേറ്റം നടന്നത്. ഇതിനിടെ അംപയര്‍ കെ. ശ്രീനാഥ്  വന്ന ഇരുവരെയും മാറ്റാന്‍ ശ്രമിച്ചു. അംപയറെ ഗംഭീര്‍ പിടിച്ചു തള്ളി. അംപയറെ പിടിച്ചു തള്ളുന്നത് ഗുരുതരമായ കുറ്റമായതിനാല്‍ ഗംഭീറിനെതിരെ കടുത്ത നടപടിക്ക് സാധ്യതയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 111 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക