|    May 24 Wed, 2017 5:18 pm
FLASH NEWS

രഞ്ജി ട്രോഫി മല്‍സരങ്ങള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published : 20th October 2016 | Posted By: SMR

കഴക്കൂട്ടം: ആദ്യമായെത്തുന്ന ഒന്നാം ക്ലാസ് ക്രിക്കറ്റ് മല്‍സരം കാണാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് തീരദേശമായ തുമ്പ ഉള്‍പ്പെടെയുള്ള ഗ്രാമ പ്രദേശങ്ങള്‍. അസമും വിദര്‍ഭയും തമ്മില്‍ ഏറ്റുമുട്ടുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മല്‍സരം ഇന്ന് രാവിലെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് സ്‌റ്റേഡിയത്തില്‍ തുടക്കം കുറിക്കുമ്പോള്‍ അതിലേറ്റവും അഭിമാനം കൊള്ളുന്നത് പ്രദേശത്തെ മല്‍സ്യഗ്രാമങ്ങളിലെ ആയിരങ്ങളായിരിക്കും. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സെന്റ് സേവ്യേഴ്‌സ് കോളജ് മാനേജ്‌മെന്റ് നല്‍കിയ ഭൂമിയില്‍ ആറ് കോടി രൂപാ മുടക്കി കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ഒന്‍പത് വിക്കറ്റുള്ള കേരളത്തിലെ ഏക ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നിര്‍മ്മാണത്തിന്റെ തുടക്കം മുതല്‍ അവസാനിക്കും വരേയും പ്രദേശവാസികളില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. കഴിഞവര്‍ഷം സി കെ നായിഡു ട്രോഫി അണ്ടര്‍ 23 മല്‍സരം മാത്രമാണ് ഇവിടെ നടന്നത്. അതിന് ശേഷവും മുന്‍പും പല മല്‍സരങ്ങളും ഇവിടെ ന്നടക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഒന്നും ന്നടക്കാതെ വന്നപ്പോള്‍ തീരദേശത്ത് പ്രതിഷേധവും ഉയര്‍ന്നിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്ക് മുന്‍പ് രജ്ഞി ട്രോഫിയുടെ രണ്ട് മല്‍സരങ്ങള്‍ തുമ്പയില്‍ ന്നടക്കുമെന്ന് ഉറപ്പായതോടെ ഈ ഗ്രാമവും ഇതിനൊപ്പം നീങ്ങുകയാണ്. ഇന്ന് മുതല്‍ 23 വരെയാണ് വിദര്‍ഭയും അസമും തമ്മിലുള്ള മല്‍സരം. അത് കഴിഞ്ഞാള്‍ ഡല്‍ഹിയും ജാര്‍ഖണ്ഡും തമ്മിലുള്ള മല്‍സരം നവംബര്‍ 5 മുതല്‍ 8 വരെ നടക്കും. രണ്ട് ദിവസം മുന്‍പ് തന്നെ വിദര്‍ഭ അസാം ടീമുകള്‍ തലസ്ഥാനെത്തുകയും പരിശീലനത്തിനായി തുമ്പയിലെത്തുകയും ചെയ്തു. പരിശീലന കളി കാണാന്‍ തന്നെ പ്രദേശവാസികള്‍ ഒന്നടങ്കം എത്തിയെങ്കിലും സ്‌റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. വിദേശ രാജ്യങ്ങളിലെ ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളുടെ മാതൃകയില്‍ കാഴ്ചക്കാര്‍ക്കായി ഗാലറികള്‍ക്ക് പകരം മണ്‍തിട്ടകളുണ്ടാക്കി അതില്‍ പുല്ല് മേഞ തിട്ടകളാണ് ഒരുക്കിയിട്ടുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day