|    May 29 Mon, 2017 6:53 pm
FLASH NEWS

രഞ്ജി ട്രോഫി: മധ്യപ്രദേശിന് 571 റണ്‍സ് വിജയലക്ഷ്യം

Published : 17th February 2016 | Posted By: SMR

കട്ടക്ക്: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ മുംബൈക്കെതിരേ മധ്യപ്രദേശിന് 571 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. സൂര്യകുമാര്‍ യാദവിന്റെയും (115) ക്യാപ്റ്റന്‍ ആദിത്യ താരെയുടെയും (109) സെഞ്ച്വറികളാണ് രണ്ടാമിന്നിങ്‌സില്‍ മുംബൈക്ക് മികച്ച സ്‌കോര്‍ നേടികൊടുത്തത്. അഭിഷേക് നായര്‍ പുറത്താവാതെ 73 റണ്‍സെടുത്തു. രണ്ടാമിന്നിങ്‌സില്‍ 426 റണ്‍സെടുത്താണ് മുംബൈ പുറത്തായത്.
571 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങിനിറങ്ങിയ മധ്യപ്രദേശ് നാലാംദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിന് 99 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റ് കൈയിലിരിക്കേ മധ്യപ്രദേശിന് ജയിക്കാന്‍ 472 റണ്‍സ് കൂടി വേണം. മല്‍സരം സമനിലയിലായാല്‍ ഒന്നാമിന്നിങ്‌സിലെ ലീഡിന്റെ പിന്‍ബലത്തില്‍ മുംബൈക്ക് ഫൈനലിലെത്താനാവും. നേരത്തെ അസമിനെ 10 വിക്കറ്റിന് തോല്‍പ്പിച്ച് സൗരാഷ്ട്ര ഫൈനലില്‍ പ്രവേശിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day