|    Oct 17 Wed, 2018 8:24 pm
FLASH NEWS
Home   >  Sports  >  Cricket  >  

രഞ്ജി ട്രോഫി: ഡല്‍ഹിയെ ഇഷാന്ത് ശര്‍മ നയിക്കും

Published : 22nd September 2017 | Posted By: ev sports


ന്യൂഡല്‍ഹി: രഞ്ജി ട്രോഫിക്കുള്ള ഡല്‍ഹി ടീമിനെ ഇഷാന്ത് ശര്‍മ നയിക്കും. ഗൗതം ഗംഭീര്‍ നായകസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് ഇഷാന്തിനെത്തേടി നായക പദവിയെത്തിയത്. ഇഷാന്തിന് നായകനെന്ന നിലയില്‍ അനുഭവ സമ്പത്തില്ലെങ്കിലും ഇന്ത്യക്കുവേണ്ടി കളിച്ച അന്താരാഷ്ട്ര മല്‍സരങ്ങളുടെ പരിചയസമ്പത്ത് അദ്ദേഹത്തിന് ഏറെയുണ്ടെന്നും അത് നായകനെന്ന നിലയില്‍ ഇഷാന്തിനെ തിളങ്ങാന്‍ സഹായിക്കുമെന്നും ഡല്‍ഡി ടീം വൃത്തങ്ങള്‍ പറഞ്ഞു. അതേ സമയം ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധനല്‍കുന്നതിന് വേണ്ടിയാണ് ഗംഭീര്‍ നായക പദവി ഒഴിഞ്ഞത്. ഉമുക്ത് ചന്ദ്, നിധീഷ് റാണ, റിഷഭ് പാന്ത് എന്നിവരാണ് ഡല്‍ഹി നിരയിലെ മറ്റ് പ്രമുഖര്‍. അതേ പോലെ അതുല്‍ വാസന്‍, ഹരി ഗിഡ്‌വാനി, റോബിന്‍ സിങ് എന്നീ പുതുമുഖങ്ങളെയും ഡല്‍ഹി പുതിയ സീസണിലേക്കുള്ള ടീമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss