|    Apr 26 Wed, 2017 11:10 pm
FLASH NEWS

രഞ്ജി ട്രോഫി: ജാര്‍ഖണ്ഡ്്-വിദര്‍ഭ മല്‍സരം ഇന്നുമുതല്‍

Published : 27th October 2016 | Posted By: SMR

കൃഷ്ണഗിരി: രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയില്‍ ജാര്‍ഖണ്ഡ്്-വിദര്‍ഭ മല്‍സരത്തിന് ഇന്നു കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ തുടക്കം. മൂന്നു മല്‍സരങ്ങളില്‍ നിന്നായി രണ്ടു വിജയവും ഒരു സമനിലയുമായി 13 പോയിന്റുള്ള ജാര്‍ഖണ്ഡാണ് ഗ്രൂപ്പില്‍ മുന്നില്‍. രണ്ടു മല്‍സരങ്ങളില്‍ നിന്നു രണ്ടു സമനിലകളിലൂടെ ആറു പോയിന്റ് നേടിയ വിദര്‍ഭ ഏഴാം സ്ഥാനത്താണ്. ഇന്ത്യന്‍ താരങ്ങളായ വരുണ്‍ ആരോണ്‍, ഫൈസ് ഫൈസല്‍, അണ്ടര്‍ 19 ക്യാപ്റ്റന്‍ ഇഷാന്‍ കൃഷ്ണന്‍, ഐപിഎല്‍ താരങ്ങളായ ഷഹബാസ് നദീം, സൗരഭ് തിവാരി തുടങ്ങിയവര്‍ കൃഷ്ണഗിരിയില്‍ മല്‍സരത്തിനിറങ്ങും. മൂന്നു മല്‍സരങ്ങള്‍ക്കാണ് ഇക്കുറി കൃഷ്ണഗിരി സ്‌റ്റേഡിയം വേദിയാവുന്നത്. നവംബര്‍ 21 മുതല്‍ 24 വരെ നടക്കുന്ന രാജസ്ഥാന്‍-ഡല്‍ഹി മല്‍സരമാണ് രണ്ടാമത്തേത്. ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീര്‍, ഇഷാന്ത് ശര്‍മ തുടങ്ങിയ താരങ്ങള്‍ ഈ മല്‍സരത്തില്‍ പങ്കെടുക്കും. നവംബര്‍ 29 മുതല്‍ ഡിസംബര്‍ രണ്ടു വരെയുള്ള മൂന്നാം മല്‍സരത്തില്‍ ഒഡിഷ, മഹാരാഷ്ട്രയെ നേരിടും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day