|    Jun 29 Thu, 2017 9:25 am
FLASH NEWS

രഞ്ജി ട്രോഫി; ജാര്‍ഖണ്ഡിന് 257 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

Published : 29th October 2016 | Posted By: SMR

കൃഷ്ണഗിരി: കൃഷ്ണഗിരി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി എലൈറ്റ് ഗ്രൂപ്പ് ബി മല്‍സരത്തില്‍ വിദര്‍ഭയ്‌ക്കെതിരേ ജാര്‍ഖണ്ഡിന് 257 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. രണ്ടാംദിനം ഒന്നിന് 146 എന്ന സ്‌കോറില്‍ ബാറ്റിങ് ആരംഭിച്ച ജാര്‍ഖണ്ഡ് എട്ടിന് 362 എന്ന സ്‌കോറില്‍  ഡിക്ലയര്‍ ചെയ്തു. ജാര്‍ഖണ്ഡിന് വേണ്ടി ഇഷാങ്ക് ജഗ്ഗി സെഞ്ച്വറി (112 നോട്ടൗട്ട്) നേടി. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച വിദര്‍ഭ വിക്കറ്റ് നഷ്ടം കൂടാതെ 48 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഫൈസ് ഫസല്‍ (29), ആര്‍ ആര്‍ സഞ്ജയ് (19) എന്നിവരാണ് ക്രീസില്‍. വിദര്‍ഭ ഒന്നാം ഇന്നിങ്‌സില്‍ 105 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക