|    Apr 29 Sat, 2017 1:14 am
FLASH NEWS

രഞ്ജി ട്രോഫി; ഗംഭീര്‍ ഗംഭീരമാക്കിയില്ലെങ്കിലും രണ്ടാംദിനവും ഡല്‍ഹി

Published : 23rd November 2016 | Posted By: SMR

കല്‍പ്പറ്റ: കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഡല്‍ഹി-രാജസ്ഥാന്‍ രഞ്ജി ട്രോഫി മല്‍സരത്തില്‍ ദേശീയ താരങ്ങളായ ഗംഭീറും ധവാനും നിറംമങ്ങിയിട്ടും ആദ്യ ഇന്നിങ്‌സില്‍ 69 റണ്‍സിന്റെ ലീഡ് നേടിയ ഡല്‍ഹിയുടെ നിന്ത്രണത്തിലായിരുന്നു രണ്ടാംദിനവും. കളിയവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെന്ന നിലയിലാണ് രാജസ്ഥാന്‍. 31 പന്തില്‍ നാലു റണ്‍സുമായി അമിത് കുമാര്‍ ഗൗതവും മൂന്നു പന്തുകളില്‍ റണ്‍സൊന്നുമെടുക്കാതെ തന്‍വീറുല്‍ ഹഖുമാണ് ക്രീസില്‍. ഡല്‍ഹിയുടെ ആദ്യ ഇന്നിങ്‌സ് മറികടക്കാന്‍ രാജസ്ഥാന് ഇനിയും 50 റണ്‍സ് കൂടി വേണം. ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിനായി രാവിലെ കളത്തിലിറങ്ങിയ ഗൗതം ഗംഭീറും ധവാനും രാജസ്ഥാന്‍ പേസ് ജോഡികളെ അമിതമായി പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ സ്‌കോര്‍ബോര്‍ഡ് നിശ്ചലമായി. അനാവശ്യ പ്രതിരോധത്തിന് മുതിര്‍ന്ന ഇരുവരും തലേന്നത്തെ സ്‌കോറിനൊപ്പം 16 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പവലിയനിലേക്ക് മടങ്ങുകയും ചെയ്തു. തുടര്‍ന്ന് ഒന്നിച്ച ഉന്മുക് ചന്ദും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തും ചേര്‍ന്ന് ഡല്‍ഹിയുടെ സാധ്യത നിലനിര്‍ത്തി. തന്‍വീറുല്‍ ഹഖിന്റെ പന്തില്‍ വിക്കറ്റ് തെറിക്കുമ്പോള്‍ 59 പന്തില്‍ 75 റണ്‍സായിരുന്നു ഋഷഭിന്റെ സമ്പാദ്യം. ഋഷഭ് നിര്‍ത്തിയിടത്തു നിന്ന് തുടങ്ങിയ മിലിന്ദ് കുമാര്‍ 41 റണ്‍സ് നേടി ടീം ടോട്ടല്‍ 200 കടത്തി. മിലിന്ദ് പുറത്തായതിനു ശേഷം വന്ന മനന്‍ ശര്‍മയും പ്രദീപ് സാങ്‌വാനും നിരാശപ്പെടുത്തി. അവസാന വിക്കറ്റില്‍ കൂറ്റനടികളിലൂടെ സുമിത് നര്‍വാളും വികാസ് തൊകാസുമാണ് ടീം സ്‌കോര്‍ 300 കടത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. നര്‍വാളിനെ പങ്കജ് സിങും തൊകാസിനെ ചൗധരിയും പുറത്താക്കിയതോടെ ഡല്‍ഹി ഇന്നിങ്‌സ് 307ല്‍ ഒതുങ്ങി. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ രാജസ്ഥാന്‍ അമിത പ്രതിരോധത്തിനാണ് ശ്രമിച്ചത്. പന്ത് ഓവര്‍ ബാറ്റ് ചെയ്ത ഓപണിങ് സഖ്യം 19 റണ്‍സ് മാത്രമാണ് നേടിയത്. മനന്‍ ശര്‍മയുടെ പന്തിന്റെ ഗതി മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട മനേന്ദര്‍ നരേന്ദര്‍ സിങ് 14 റണ്‍സെടുത്ത് പുറത്തായി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day