|    Dec 12 Wed, 2018 8:56 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

രഞ്ജി ട്രോഫി ക്രിക്കറ്റ്: കേരളം പൊരുതിത്തോറ്റു

Published : 2nd December 2018 | Posted By: kasim kzm

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരേ മധ്യപ്രദേശിന് അഞ്ച് വിക്കറ്റ് ജയം. രണ്ടാം ഇന്നിംഗ്‌സില്‍ 191 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച മധ്യപ്രദേശ് 62 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ജയം കണ്ടു.
രണ്ടാം ഇന്നിംഗ്‌സില്‍ ഓപ്പണര്‍മാരായ മൊഹ്‌നിഷ് മിശ്ര (12), ആര്യമാന്‍ വിക്രം ബിര്‍ല (23) എന്നിവരുടെ വിക്കറ്റുകള്‍ സന്ദര്‍ശകര്‍ക്ക് തുടക്കത്തിലേ നഷ്ടമായിരുന്നു. എന്നാല്‍ 77 റണ്‍സെടുത്ത രജതും 48 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശുഭവുമാണ് മധ്യപ്രദേശിന് ജയം സമ്മാനിച്ചത്. സ്‌കോര്‍: കേരളം 63, 455, മധ്യപ്രദേശ് 328, 194/5.
കേരളത്തിനായി അക്ഷയ് ചന്ദ്രന്‍ രണ്ടും ജലജ് സക്‌സേനയും അക്ഷയ് കെ.സിയും ഓരോ വിക്കറ്റുകളും വീഴ്ത്തി.
നേരത്തെ, രണ്ടാം ഇന്നിങ്‌സില്‍ കേരളം 455 റണ്‍സിന് എല്ലാവരും പുറത്തായി. 193 റണ്‍സുമായി വിഷ്ണു വിനോദ് പുറത്താവാതെ നിന്നു. ബേസില്‍ തമ്പി 57 റണ്‍സ് നേടി. 282 പന്തില്‍ ഒരു സിക്‌സറുകളുടെയും 23 ഫോറിന്റെയും സഹായത്തോടെയാണ് വിഷ്ണു വിനോദ് 193 റണ്‍സെടുത്തത്.
107 പന്തില്‍ രണ്ട് സിക്‌സറുകളുടെയും എട്ട് ഫോറിന്റെയും സഹായത്തോടെയാണ് ബേസില്‍ അര്‍ധ സെഞ്ച്വറി നേടിയത്. ഒമ്പതാം വിക്കറ്റില്‍ 131 റണ്‍സാണ് ബേസില്‍ തമ്പി- വിഷ്ണു വിനോദ് സഖ്യം കൂട്ടിച്ചേര്‍ത്തത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും സെഞ്ച്വറി നേടിയിരുന്നു.
ഏഴാം വിക്കറ്റില്‍ സച്ചിന്‍ ബേബി-വിഷ്ണു വിനോദ് സഖ്യം കൂട്ടിച്ചേര്‍ത്ത 199 റണ്‍സ് കൂട്ടുകെട്ടാണ് മല്‍സരത്തില്‍ കേരളത്തിന്റെ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കിയത്. അഞ്ചാം വിക്കറ്റില്‍ സച്ചിന്‍ ബേബി- വി.എ. ജഗദീഷ് സഖ്യം കൂട്ടിച്ചേര്‍ത്ത 72 റണ്‍സ് കേരളത്തിന്റെ തിരിച്ചുവരവിന് അടിത്തറയിട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss