|    Dec 10 Mon, 2018 1:31 am
FLASH NEWS
Home   >  Todays Paper  >  page 11  >  

രഞ്ജി ട്രോഫി ക്രിക്കറ്റ് കേരളം ജയത്തിലേക്ക്

Published : 15th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ഒന്നാം ഇന്നിങ്‌സില്‍ ബാറ്റുകൊണ്ട് ആന്ധ്രയെ വിറപ്പിച്ച ഓള്‍റൗണ്ടര്‍ ജലജ് എസ് സക്‌സേന പന്തുകൊണ്ട് തീ തുപ്പിയപ്പോള്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് ബി ഗ്രൂപ്പില്‍ ആന്ധ്ര തവിടുപൊടി.
മൂന്നാം ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ ആന്ധ്ര രണ്ടാം ഇന്നിങ്‌സില്‍ എട്ടു വിക്കറ്റിന് 102 എന്ന നിലയിലാണ്. സക്‌സേനയുടെ മാരക ബൗളിങാണ് ആന്ധ്രയെ ചുരുട്ടിക്കെട്ടിയത്. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ 328 റണ്‍സെടുത്ത കേരളം രണ്ടാം ഇന്നിങ്‌സില്‍ ആന്ധ്രയെ എറിഞ്ഞിടുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി ടീമിന്റെ നില ഭദ്രമാക്കിയ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന തന്നെയായിരുന്നു ഇന്നലത്തെയും താരം. ഇത്തവണ പന്തുകൊണ്ടായിരുന്നു എന്നു മാത്രം. 19 ഓവറില്‍ 44 റണ്‍സ് മാത്രം വഴങ്ങി ആന്ധ്രയുടെ ഏഴു വിക്കറ്റുകള്‍ പിഴുത സക്‌സേനക്കു മുന്നില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത് ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ആര്‍കെ ഭുയി (30) മാത്രം. ആദ്യ ദിവസം ബൗളിങില്‍ തിളങ്ങിയ കെസി അക്ഷയിന് ഒരു വിക്കറ്റെടുക്കാനേ സക്‌സേന അവസരം കൊടുത്തുള്ളൂ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss