|    Mar 29 Wed, 2017 3:03 pm
FLASH NEWS

രഞ്ജി ട്രോഫി: കേരള ടീമിന്റെ പരിശീലന മല്‍സരം ഇന്നലെ ആരംഭിച്ചു

Published : 24th September 2016 | Posted By: SMR

ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിന്റെ പരിശീലനമല്‍സരം ഇന്നലെ ആരംഭിച്ചു. മല്‍സരം ഇന്നും തുടരും. മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്കാണ് ടീമില്‍ പ്രവേശനം നല്‍കുക.
21 പേരാണ് കളിയില്‍ പങ്കെടുക്കുന്നത്. പരിശീലന ക്യംപിനൊടുവില്‍ 30ന് 15 അംഗ കേരള ടീമിനെ പ്രഖ്യാപിക്കും.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആലപ്പുഴ എസ്ഡി കോളജില്‍ രാജ്യാന്തര നിലവാരത്തില്‍ തയ്യാറാക്കിയ പുതിയ ഗ്രൗണ്ടിലാണ് പരിശീലനം പുരോഗമിക്കുന്നത്. 21ന് ആരംഭിച്ച പരിശീലനക്യാംപ് 30വരെ നീണ്ടുനില്‍ക്കും.
ആസ്‌ത്രേലിയന്‍ പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ എ ടീം അംഗം കൂടിയായ സഞ്ജു സാംസണ്‍ പരിശീലനത്തില്‍ പങ്കാളിയാവാന്‍ ഇന്നലെ എത്തിയിട്ടുണ്ട്. കേരളത്തിനുവേണ്ടി രഞ്ജിയില്‍ തിളങ്ങിയ വി ആര്‍ ജഗദീഷ്, നിഖിലേഷ് സുരേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ഐപിഎല്‍ താരങ്ങളായ സചിന്‍ ബേബി, സന്ദീപ് വാര്യര്‍, രോഹന്‍ പ്രേം, മുന്‍ ഐപിഎല്‍ താരം പ്രശാന്ത് പരമേശ്വരന്‍ എന്നിവരും പരിശീലനത്തി ല്‍ സജീവമാണ്.
ആലപ്പുഴ മുഹമ്മ സ്വദേശിയായ പ്രശാന്തിനു സ്വന്തം നാട്ടിലെ പരിശീലനക്യാംപ് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഇതര സംസ്ഥാന താരങ്ങളായ മുംബൈയുടെ വെറ്ററന്‍ ഓപണിങ് താരം ഭവിന്‍ താക്കര്‍, ഉത്തര്‍പ്രദേശ് താരം ഇഖ്ബാല്‍ അബ്ദുല്ല, മധ്യപ്രദേശ് ബാറ്റ്‌സ്മാന്‍ ജലജ് സക്‌സേന എന്നിവര്‍ ക്യാംപിലുണ്ട്.
ആധുനിക സജ്ജീകരണങ്ങളാണ് ക്യാംപിനായി തയ്യാറാക്കിയിരിക്കുന്നത്. ഏഴു സെന്‍ട്രല്‍ വിക്കറ്റ്, രണ്ട് ഇന്‍ഡോര്‍ വിക്കറ്റ്. ഒരു ആസ്‌ട്രോ ടര്‍ഫ് വിക്കറ്റ്, മൂന്ന് ടര്‍ഫ് വിക്കറ്റ് ഇങ്ങനെയാണ് പരിശീലനത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് വിഭാഗങ്ങളില്‍ രാവിലെയും വൈകീട്ടുമാണ് പരിശീലനം. രാവിലെ 8.15ഓടെ തുടങ്ങുന്ന പരിശീലനസെഷന്‍ വൈകീട്ട് 5.45നാണ് അവസാനിക്കുന്നത്.
ടീമിന്റെ ചീഫ് കോച്ച് പി ബാലചന്ദ്രന്‍, ബൗളിങ് പരിശീലകന്‍ ടിനു യോഹന്നാന്‍, അസി. കോച്ച് ഷൈന്‍ തിരുവനന്തപുരം എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. കെസിഎ അസി. സെക്രട്ടറി യു മനോജ്, ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് എ എം നൗഫല്‍, സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാംപ് ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് ടീം രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരേ ആദ്യ മല്‍സരം കളിക്കാന്‍ ബംഗാളിലെ കല്യാണിയിലേക്ക് പോവും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day