|    Feb 21 Tue, 2017 11:08 am
FLASH NEWS
Home   >  Sports  >  Cricket  >  

രഞ്ജി ട്രോഫി: കേരളത്തിന് വീണ്ടും സമനിലക്കുരുക്ക്

Published : 25th November 2016 | Posted By: SMR

ഗുവാഹത്തി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആന്ധ്രയ്‌ക്കെതിരായ മല്‍സരത്തില്‍ കേരളത്തിനു സമനില. കേരളമുയര്‍ത്തിയ 295 റണ്‍സ് വിജയലക്ഷ്യത്തിനെതിരേ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ആന്ധ്ര നാലിന് 193 എന്ന നിലയില്‍ നില്‍ക്കെ സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു.  ശ്രീകാര്‍ ഭരതും(73) ക്യാപ്റ്റ ന്‍ ഹനുമ വിരാഹിയും (53*) നടത്തിയ ചെറുത്തുനില്‍പ്പാണ് ആന്ധ്രയുടെ രണ്ടാമിന്നിങ്‌സിന് കരുത്തായത്. കേരളത്തിനുവേണ്ടി സന്ദീപ് വാര്യര്‍, വിനോദ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
രണ്ടാമിന്നിങ്‌സില്‍ അഞ്ചിന് 229 എന്ന നിലയില്‍നിന്ന് ബാറ്റിങാരംഭിച്ച കേരളം നാലാം ദിനം 302 റണ്‍സെടുത്തപ്പോഴേക്കും ഓള്‍ഔട്ടാവുകയായിരുന്നു.വാലറ്റത്ത് സചിന്‍ ബേബി (60*) നടത്തിയ ചെറുത്തുനില്‍പ്പാണ് കേരളത്തെ മാന്യമായ സ്‌കോറിലെത്തിച്ചത്. ഭവിന്‍ താക്കൂര്‍ (56), ക്യാപ്റ്റന്‍ രോഹന്‍ പ്രേം (89) മുഹമ്മദ് അസ്ഹറുദ്ദീന്‍ (36) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
ആദ്യ ഇന്നിങ്‌സില്‍ 219 റണ്‍സില്‍ കേരളം ഓള്‍ഔട്ടായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്റെ അര്‍ധസെഞ്ച്വറിയാണ് വന്‍ തക ര്‍ച്ചയില്‍നിന്ന് കേരളത്തെ രക്ഷിച്ചത്. എന്നാല്‍ മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത കേരള താരങ്ങള്‍ ഒന്നാമിന്നിങ്‌സില്‍ ആന്ധ്രയെ 226 റണ്‍സിനു  കൂടാരംകയറ്റി.
ബേസില്‍ തമ്പി, ഇക്ബാല്‍ അബ്ദുല്ല എന്നിവരുടെ മൂന്നു വിക്കറ്റ് പ്രകടനമാണ് ആന്ധ്രയെ വലിയ സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ നിന്നു തടഞ്ഞുനിര്‍ത്തിയത്.
തുടര്‍ച്ചയായ സമനിലകള്‍ കേരളത്തിന്റെ രഞ്ജിയിലെ മുന്നേറ്റത്തിനു തിരിച്ചടിയാവുന്നുണ്ട്. ഗ്രൂപ്പ് സിയില്‍ കേരളം അഞ്ചാംസ്ഥാനത്താണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക