|    Jun 26 Mon, 2017 8:54 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

രഞ്ജി ട്രോഫി: കേരളത്തിന് ബാറ്റിങ് തകര്‍ച്ച

Published : 22nd November 2016 | Posted By: SMR

ഗുവാഹത്തി: രഞ്ജി ട്രോഫി ക്രിക്കറ്റ് മല്‍സരത്തില്‍ ആന്ധ്രയ്‌ക്കെതിരേ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ഒന്നാംദിനം കളി പിരിയുമ്പോള്‍ കേരളം എട്ടുവിക്കറ്റ് നഷ്ടത്തില്‍ 188 എന്ന നിലയിലാണ്.
ടോസ് നേടിയ ആന്ധ്ര കേരളത്തിനെ ബാറ്റിങിനയക്കുകയായിരുന്നു. തകര്‍ച്ചയോടെയാണ് കേരളം തുടങ്ങിയത്. നാല് വിക്കറ്റിന് 36 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ കേരള ഇന്നിങ്‌സിനെ രക്ഷിച്ചത് അഞ്ചാം വിക്കറ്റിലൊത്തുകൂടിയ രോഹന്‍ പ്രേം(42) – മുഹമ്മദ് അസറുദ്ദീന്‍(82) സഖ്യമാണ്.
ഇക്ബാല്‍ അബ്ദുളള 27 റണ്‍സെടുത്ത് വാലറ്റത്ത് മികച്ച പ്രകടനം  പുറത്തെടുത്തു. ആറ് കേരള ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. കളി പിരിയുമ്പോള്‍ കെ മോനിഷ് (4) പുറത്താകാതെ ക്രീസിലുണ്ട്. ആറു വിക്കറ്റുവീഴ്ത്തിയ പി വിജയകുമാറാണ് കേരളത്തിനെ തകര്‍ത്തുകളഞ്ഞത്.
വയനാട്ടില്‍ നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ രാജസ്ഥാനെതിരേ ഡല്‍ഹിക്ക് മേല്‍ക്കൈ.  238 റണ്‍സിന് രാജസ്ഥാന്‍ ഒന്നാമിന്നിങ്‌സില്‍ ഓള്‍ഔട്ടായി. മറുപടി ബാറ്റിങില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഡല്‍ഹി 37 റണ്‍സെടുത്തിട്ടുണ്ട്. ഗൗതം ഗംഭീര്‍ (29*), ശിഖര്‍ ധവാന്‍ ( 6*) എന്നിവരാണ് ക്രീസില്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക