|    May 27 Sat, 2017 2:25 am
FLASH NEWS

രഞ്ജി ട്രോഫി: കേരളം പിടിമുറുക്കുന്നു

Published : 15th October 2016 | Posted By: SMR

കൊല്‍ക്കത്ത:രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹിമാചല്‍ പ്രദേശിനെതിരെ കേരളം പിടിമുറുക്കുന്നു. ഒന്നാമിന്നിങ്‌സില്‍ 248 റണ്‍സിന് കൂടാരം കയറിയ കേരളം രണ്ടാം ദിനം മറുപടി ബാറ്റിങിനിറങ്ങിയ ഹിമാചലിനെ എട്ടിന് 198 എന്ന നിലയിലേക്ക് എറിഞ്ഞിട്ടു. സഞ്ജു സാംസണ്‍ 47 റണ്‍സുമായി മികച്ച പ്രകടനം പുറത്തെടുത്തു.
കേരളത്തിനുവേണ്ടി ജലജ് സക്‌സേന  അഞ്ചു വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം പുറത്തെടുത്തു. ഇക്ബാല്‍ അബ്ദുള്ള, സന്ദീപ് വാര്യര്‍, കെ മോനിഷ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഹിമാചലിനുവേണ്ടി ഓപണര്‍ പ്രശാന്ത് ചോപ്ര (60) അര്‍ധസെഞ്ച്വറി നേടി. രണ്ടാം ദിനം കളി പിരിയുമ്പോള്‍ 20 റണ്‍സുമായി സുമീദ് വര്‍മയും 17 റണ്‍സുമായി മായങ്ക് ടാഗറുമാണ് ക്രീസില്‍.
മറ്റൊരു മല്‍സരത്തില്‍ മധ്യ പ്രദേശിനെതിരേ പഞ്ചാബിന് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് യുവരാജ് സിങിന്റെ (177) തകര്‍പ്പന്‍ സെഞ്ച്വറിക്കരുത്തില്‍ ഒന്നാമിന്നിങ്‌സില്‍ 378 എന്ന മാന്യമായ സ്‌കോര്‍ ഉയര്‍ത്തി. ഗുര്‍കീരത് സിങ് മാന്‍ (103) റണ്‍സുമായി മികച്ച പിന്തുണ നല്‍കി. മറുപടി ബാറ്റിങില്‍ രണ്ടാം ദിനം കളിപിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 എന്ന നിലയിലാണ് മധ്യപ്രദേശ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day