|    Feb 22 Thu, 2018 2:25 am
FLASH NEWS
Home   >  Todays Paper  >  page 11  >  

രഞ്ജി ട്രോഫി : ആദ്യ ഇന്നിങ്‌സില്‍ മുംബൈ 228ന് പുറത്ത്

Published : 11th January 2017 | Posted By: fsq

 

ഇന്‍ഡോര്‍: രഞ്ജി ട്രോഫി ഫൈനല്‍ മല്‍സരത്തില്‍ ഗുജറാത്തിനെതിരേ ബാറ്റിങിനിറങ്ങിയ മുംബൈ ആദ്യ ഇന്നിങ്‌സില്‍ 228ന് പുറത്ത്.  ആദ്യ ദിനം കളി പിരിഞ്ഞപ്പോള്‍ ഗുജറാത്ത് ഒരു ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 2 റണ്‍സ് എടുത്തിട്ടുണ്ട്. പ്രിഥി ഷായും(71) സൂര്യകുമാര്‍ യാദവും(57) കണ്ടെത്തിയ അര്‍ധസെഞ്ച്വറിയാണ് മുംബൈയെ 228ലെത്തിച്ചത്. ആദ്യം ബാറ്റിങിനിറങ്ങിയ മുംബൈ 15 തികയ്ക്കും മുമ്പ് ആദ്യവിക്കറ്റ് വീണു. ഓപണര്‍ അഖില്‍ ഹെര്‍വാഡ്കര്‍(4) എല്‍ബിഡബ്യുവില്‍ പുറത്തായതോടെ പിറകെ വന്ന ശ്രേയസ് അയ്യരും (14) വേഗം മടങ്ങി. അതേസമയം, ഓപണിങ് മുതല്‍ ക്രീസില്‍ നിലയുറപ്പിച്ച പ്രിഥി ഷായുടെ ബലത്തില്‍ മുന്നോട്ടു പോയ മുംബൈ സ്‌കോര്‍ബോര്‍ഡ് 106ല്‍ മൂന്നാംവിക്കറ്റ് നഷ്ടപ്പെടുത്തി. അര്‍ധസെഞ്ച്വറി തികച്ച് 93 പന്തില്‍ 71 റണ്‍സുമായി ഫോമിലായിരുന്ന പ്രിഥി ഷായുടെ വിക്കറ്റ് വീണതോടെ സൂര്യകുമാര്‍ യാദവ് ക്രീസില്‍ നിലയുറപ്പിച്ചു. മറുവശത്ത് ബാറ്റേന്തിയ ആദിത്യ താരെ(4) രണ്ടക്കം കാണാതെ പുറത്തായി. പിന്നാലെ വന്ന സിദേഷ് ലാദ്(23), അഭിഷേക് നയാര്‍(35), ബല്‍വീന്ദര്‍ സന്തു(6), ശ്രദുല്‍ താക്കൂര്‍(0), വിശാല്‍ ധബോല്‍ക്കര്‍(3) എന്നിവര്‍ വേഗം മടങ്ങിയതോടെ മുംബൈ സ്‌കോര്‍ ബോര്‍ഡ് 228ല്‍ ഒതുങ്ങി. അവസാനമിറങ്ങിയ വിജയ് ഗോഹിലും റണ്‍സ് കാണാതെ മടങ്ങേണ്ടി വന്നു. ഗുജറാത്തിനു വേണ്ടി ഗ്രൗണ്ടിലിറങ്ങിയ ഇന്ത്യന്‍ താരം ആര്‍ പി സിങ്ങും ചിന്ദന്‍ ഗജയും രണ്ടു വിക്കറ്റു നേടി. കളി പിരിയുമ്പോള്‍  സമിത് ഗോഹിലും പ്രിയാങ്ക് പഞ്ചലും ക്രീസിലുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss