|    Jan 25 Wed, 2017 1:09 am
FLASH NEWS
Home   >  Sports  >  Cricket  >  

രഞ്ജി ട്രോഫിക്ക് ഇന്ന് തുടക്കം; ലോധ- ബിസിസിഐ തര്‍ക്കം രഞ്ജിയിലും അനിശ്ചിതത്വം

Published : 6th October 2016 | Posted By: SMR

മുംബൈ: 2016-2017 രഞ്ജി ഗ്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ന് തുടക്കം. 27 ടീമുകളാണ് ഇത്തവണ രഞ്ജിയില്‍ മാറ്റുരക്കുന്നത്. ഗ്രൂപ്പ് എ, ബി, സി എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ടീമുകള്‍ മല്‍സരത്തിനിറങ്ങുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ മുംബൈ ഇത്തവണയും മികച്ച നിരയുമായാണ് ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ റണ്‍വേട്ടയില്‍ മുന്നില്‍ നിന്നത് ശ്രേയസ് അയ്യര്‍ ആയിരുന്നു. 11 മല്‍സരങ്ങളില്‍ നിന്നായി 1321 റണ്‍സാണ് താരം വാരിക്കൂട്ടിയത്. നന്ദു സിങ്, മനീഷ് പാണ്ഡെ, അഖില്‍ ഹര്‍വാക്കര്‍, ജയന്ത് യാദവ് എന്നിവരും കഴിഞ്ഞ സീസണില്‍ തിളങ്ങിയ താരങ്ങളാണ്.
ലോധ -ബസിസിഐ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് നടുവിലാണ് ഇത്തവണ മല്‍സരം നടക്കുന്നത്. കര്‍ണാടക – തമിഴ്‌നാട് പ്രശ്‌നങ്ങളും കളിയുടെ നടത്തിപ്പിനെ ബാധിച്ചിട്ടുണ്ട്. ജസ്റ്റിസ് ലോധ കമ്മറ്റിയുടെ നിര്‍ദേശങ്ങളുമായി ഇടഞ്ഞു നില്‍ക്കുന്ന ബിസിസിഐ മല്‍സരം നടത്താന്‍ സാധിക്കില്ല എന്ന നിര്‍ദേശവും മുന്നോട്ട് വച്ചിട്ടുണ്ട്. സംസ്ഥാന അസോസിയേഷനുകള്‍ക്ക് നല്‍കുന്ന വലിയ ഫണ്ടുകള്‍ അനുവദിക്കാനാകില്ല എന്ന ലോധ കമ്മറ്റിയുടെ നിര്‍ദേശത്തിനെതിരെയുള്ള പ്രതിഷേധമായാണ് ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ മല്‍സരത്തിന്റെ നടത്തിപ്പിനെപ്പറ്റിയുള്ള ആശങ്ക അറിയിച്ചത്.
ഇന്ത്യന്‍ യുവ താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന രഞ്ജി മല്‍സരങ്ങള്‍ മുടങ്ങിയാല്‍ 28ാളം ടീമുകളേയും 700 ാളം കളിക്കാരുടേയും കായിക ജീവിതത്തിന് വലിയ തിരിച്ചടിയാകും. പിങ്ക് ബോള്‍ കൊണ്ടുവന്ന് രാത്രി പകല്‍ ടെസ്റ്റ് മല്‍സരങ്ങള്‍ പദ്ധതിയിട്ടിരുന്നെങ്കിലും നടപടിയിലേക്കെത്തിയില്ല.
ആദ്യ മല്‍സരം കര്‍ണാടകയും തമിഴ്‌നാടും തമ്മിലായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇരു സംസ്ഥാനങ്ങള്‍ക്കിടയില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ മല്‍സരത്തേയും ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇതുമൂലം  കര്‍ണാടകയുടെ ആദ്യ മല്‍സരം ജാര്‍ഗണ്ഡുമായി നടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ ലോധ – ബിസിസിഐ പ്രശ്‌നങ്ങള്‍ രഞ്ജി ഗ്രോഫി മല്‍സരങ്ങളേയും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
അതേ സമയം ബിസിസിഐയുടെ ധിക്കാരത്തിന് മറുപടി പറയേണ്ടത് ചാട്ടവാറുകൊണ്ടാണ് പറഞ്ഞ് ജസ്റ്റിസ് മാര്‍ക്കണ്ടേയ കട്ജു രംഗത്തെത്തിയിരുന്നു.
സുപ്രീം കോടതിക്ക് വില നല്‍കാതെയുള്ള നടപടിക്ക് ബിസിസിഐ അംഗങ്ങളെ നഗ്നരാതക്കി ചാട്ടവാറുകൊണ്ട് അടിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക