|    May 26 Fri, 2017 7:31 am
FLASH NEWS

രഞ്ജി ടീമില്‍ അതിഥി താരങ്ങളെ ഉള്‍പ്പെടുത്തിയത് പൂള്‍ സ്ഥാനക്കയറ്റം

Published : 8th September 2016 | Posted By: SMR

ലക്ഷ്യമിട്ട്: ടി സി മാത്യു തിരുവനന്തപുരം: കേരള രഞ്ജി ടീമില്‍ അതിഥി താരങ്ങളെ ഉള്‍പ്പെടുത്തിയത് പൂള്‍ സ്ഥാനക്കയറ്റം ലക്ഷ്യമിട്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) പ്രസിഡന്റ് ടി സി മാത്യു. 14 വര്‍ഷമായി കേരളം ഏറ്റവും താഴെയുള്ള സി പൂളിലാണ് കളിക്കുന്നത്. സ്വന്തം താരങ്ങളെ വച്ച് എ, ബി പൂളില്‍ കടക്കാന്‍ കഴിയാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിലാണ് ജലജ് സക്‌സേന, ഇക്ബാല്‍ മുഹമ്മദ്, ഭവിന്‍ താക്കര്‍ എന്നീ ഇതര സംസ്ഥാന താരങ്ങളെ കേരള ടീമിലെത്തിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്ഥിരമായി താഴെത്തട്ടിലുള്ള പൂളില്‍ കളിച്ചാല്‍ താരങ്ങള്‍ക്ക് ദേശീയടീമില്‍ പ്രവേശിക്കുന്നതിനടക്കമുള്ള അവസരവും നഷ്ടമാവും. ചാംപ്യന്‍മാരാവാനുള്ള വഴിയും അടയുകയാണ്. കഴിഞ്ഞ സീസണില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും വിക്കറ്റെടുത്ത താരങ്ങളിലൊരാളായ മോനീഷ് ദേശീയ സെലക്ടര്‍മാരുടെ കണ്ണില്‍പ്പെടാതെ പോയത് കേരളം സി പൂളിലായതിനാലാണ്.16 അംഗ ടീമാണ് കേളത്തിന്റേത്. ഒമ്പത് മല്‍സരങ്ങള്‍ സംസ്ഥാനത്തിനുണ്ട്. ഈ മല്‍സരത്തില്‍ താരങ്ങളെ മാറി ഉപയോഗിക്കാന്‍ കഴിയും. രോഹിത് ക്യാപ്റ്റനായി തുടരും. സഞ്ജു സാംസണ്‍ യുവതാരമാണ്. ദീര്‍ഘകാലത്തേക്ക് ക്യാപ്റ്റന്‍സി വഹിക്കാന്‍ പ്രാപ്താനാവുമ്പോള്‍ അദ്ദേഹത്തെ ആ ചുമതലയേല്‍പിക്കും. ഈ വര്‍ഷംതന്നെ അന്താരാഷ്ട്ര ഏകദിനമല്‍സരം കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. ഐപിഎല്ലിനുള്‍പ്പെടെ സ്‌റ്റേഡിയം വേദിയാവും. ഗ്രീന്‍ഫീല്‍ഡ് ടെസ്റ്റിനും അനുയോജ്യമാണെന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ മേധാവി പ്രകാശ് ദീക്ഷിത് ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്‌റ്റേഡിയം സന്ദര്‍ശിച്ച ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരവും ഐസിസി മാച്ച് റഫറിയുമായ ഡേവിഡ് ബൂണും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 12ന് കെസിഎയും നടത്തിപ്പുകാരായ ഐഎല്‍ ആന്റ് എഫ്എസുമായി ധാരണാപത്രം ഒപ്പുവയ്ക്കുമെന്നും മാത്യു വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day