|    Aug 24 Thu, 2017 2:21 pm
Home   >  Todays Paper  >  page 10  >  

രഞ്ജി ക്രിക്കറ്റ്: വിദര്‍ഭ-ജാര്‍ഖണ്ഡ് മല്‍സരം സമനിലയില്‍ പിരിഞ്ഞു

Published : 31st October 2016 | Posted By: SMR

കൃഷ്ണഗിരി: രഞ്ജി ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ബി മല്‍സരത്തിലെ വിദര്‍ഭ-ജാര്‍ഖണ്ഡ് മല്‍സരം സമനിലയില്‍ കലാശിച്ചു.
രണ്ടാം ഇന്നിങ്‌സില്‍ 444 റണ്‍സിന് വിദര്‍ഭ പുറത്തായെങ്കിലും 187 റണ്‍സിന്റെ രണ്ടാം ഇന്നിങ്‌സ് ലീഡ് നേടാന്‍ അവര്‍ക്കായി. തുടര്‍ന്നു ബാറ്റിങിനിറങ്ങിയ ജാര്‍ഖണ്ഡ് നാലു വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയില്‍ കളി അവസാനിക്കുകയായിരുന്നു. ഇതോടെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ജാര്‍ഖണ്ഡിന് മൂന്നു പോയിന്റും വിദര്‍ഭയ്ക്ക് ഒരു പോയിന്റും ലഭിച്ചു.
ഗ്രൂപ്പ് ബിയില്‍ 16 പോയിന്റുമായി ജാര്‍ഖണ്ഡ് കര്‍ണാടകയ്ക്കു പിറകില്‍ രണ്ടാം സ്ഥാനത്താണ്. ഏഴു പോയിന്റുള്ള വിദര്‍ഭ ഏഴാം സ്ഥാനത്തു തന്നെ തുടരുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ജാര്‍ഖണ്ഡിനായി സെഞ്ച്വറി നേടിയ ഇഷാങ്ക് ജഗ്ഗിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക