|    Apr 30 Sun, 2017 10:12 pm
FLASH NEWS

രഞ്ജി: കേരളത്തിന് സമനില

Published : 24th October 2016 | Posted By: SMR

ഭുവനേശ്വര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹൈദരാബാദിനെതിരെ കേരളത്തിന് വീണ്ടും സമനില. ഭുവനേശ്വറില്‍ നടന്ന മത്സരവും സമനിലയില്‍ പിരിഞ്ഞതോടെ ടുര്‍ണമെന്റില്‍ കേരളത്തിന് മൂന്ന് പോയിന്റ് ലഭിച്ചു. ആദ്യ മത്സരത്തില്‍ ജമ്മു കശ്മീരുമായി സമനില പിടിച്ച കേരളം രണ്ടാം മത്സരത്തില്‍ ഹിമാചല്‍ പ്രദേശിനോട് പരാജയപ്പെട്ടിരുന്നു.
കേരളത്തിനെതിരെ ഒന്നാമിന്നിങ്‌സില്‍ ഫോളോഓണ്‍ ചെയ്ത ഹൈദരാബാദ് 16 റണ്‍സ് ബാക്കിനില്‍ക്കെ മല്‍സരം അവസാനിച്ചിരുന്നു. ആദ്യ ഇന്നിങ്ങ്‌സില്‍ കേരളം 517 റണ്‍സെടുത്തിരുന്നു. രണ്ടാമിന്നിങ്‌സില്‍ ഹൈദരാബാദ്  മൂന്ന് വിക്കറ്റ് നഷ്ടത്തില്‍  220 റണ്‍സെടുത്തു. ബി അനിരുദ്ധിന്റെ 120 റണ്‍സാണ് മത്സരം സമനിലയിലെത്തിച്ചത്. മല്‍സരത്തില്‍ 192 പന്തില്‍ നിന്ന് തന്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ച്വറി കുറിച്ചാണ് അനിരുദ്ധ് മല്‍സരം വരുതിക്ക് നിര്‍ത്തിയത്. 14 ഫോറും രണ്ട് സിക്‌സറും അനിരുദ്ധ് തന്റെ അക്കൗണ്ടില്‍ കുറിച്ചു. ഒന്നാമിന്നിങ്‌സില്‍ സന്ദീപ് വാര്യരുടെയും മോനിഷിന്റെയും ബോളിങ്ങ് മികവില്‍ കേരളം ഹൈദരാബാദിനെ 281 റണ്‍സിന് പുറത്താക്കിയിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day