|    Sep 20 Wed, 2017 9:32 am
Home   >  Todays Paper  >  page 11  >  

രഞ്ജി: കേരളത്തിന് മേല്‍ക്കൈ

Published : 10th November 2015 | Posted By: SMR

പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ത്രിപുരയ്‌ക്കെതിരേ കേരളം പിടിമുറുക്കുന്നു. കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 347ന് മറുപടിയായി മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ ത്രിപുര ഏഴു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെന്ന നിലയില്‍ പതറുകയാണ്. മൂന്നു വിക്കറ്റ് ബാക്കിനില്‍ക്കേ ത്രിപുരയ്ക്ക് കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇനി 123 റണ്‍സ് കൂടി വേണം.
മൂന്നു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരാണ് കേരളത്തിന് ലീഡ് പ്രതീക്ഷ നല്‍കിയത്. എംഡി നിതിഷും കെഎസ് മോനിഷും സചിന്‍ ബേബിയും ഓരോ വിക്കറ്റ് വീതം നേടി. രണ്ടാംദിനം അര്‍ധസെഞ്ച്വറി നേടിയ ഉദിയാന്‍ ബോസ് 62 റണ്‍സെടുത്ത് പുറത്തായി. രാകേഷ് സോളന്‍കി 43 റണ്‍സെടുത്തു. കളി നിര്‍ത്തുമ്പോള്‍ സ്വപ്‌നന്‍ ദാസും (3*) റാണ ദത്തയുമാണ് (1*) ക്രീസില്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക