|    Apr 30 Sun, 2017 12:41 pm
FLASH NEWS

രഞ്ജി: കേരളത്തിന് ബാറ്റിങ് തകര്‍ച്ച

Published : 1st December 2016 | Posted By: SMR

കട്ടക്ക്: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ത്രിപുരക്കെതിരായ മല്‍സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിന് ബാറ്റിങ്ങ് തകര്‍ച്ച. മൂന്ന് ഓവറില്‍ 11 റണ്‍സുമായി ഒന്നാം ഇന്നിങ്ങ്‌സ് ബാറ്റിങ്ങിനിറങ്ങിയ കേരളം 193 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.
ഒന്നാം ഇന്നിങ്ങ്‌സില്‍ ത്രിപുര 213 റണ്‍സെടുത്തിരുന്നു. കേരളത്തിനായി 40 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീന്‍ മാത്രമാണ് നേരിയ ചെറുത്തുനില്‍പ്പെങ്കിലും കാഴ്ചവച്ചത്. അക്ഷയ് ചന്ദ്രന്‍ 36, സചിന്‍ ബേബി 29, സല്‍മാന്‍ നിസാര്‍ 25, ബാസില്‍ തമ്പി 14, ജലജ് സക്‌സേന 18 എന്നിവര്‍മാത്രമാണ് രണ്ടക്കം കണ്ടത്.
ത്രിപുരയുടെ ക്യാപറ്റ്ന്‍ മണിശങ്കര്‍, മൂരാസിങ്ങ് സഞ്ചയ്, മംജൂംദാര്‍ എന്നിവര്‍ നാലുവിക്കറ്റ് വീഴ്ത്തി.
37 റണ്‍സിന്റെ ഒന്നാം ഇന്നിങ്ങ്‌സ് ലീഡുമായിറങ്ങിയ ത്രിപുര നിലവില്‍ വിക്കറ്റൊന്നും നഷ്ടപെടാതെ 17 റണ്‍സ് നേടിയിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day