|    Nov 20 Mon, 2017 5:15 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

രഞ്ജി: കേരളത്തിനെതിരേ ഹരിയാനയ്ക്ക് ഭേദപ്പെട്ട തുടക്കം

Published : 6th November 2016 | Posted By: SMR

ജയ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റി ല്‍ ഗ്രൂപ്പ് സിയില്‍ കേരളത്തിനെതിരേ ഹരിയാനയ്ക്ക് ഭേദപ്പെട്ട തുട ക്കം. ടോസിനുശേഷം കേരളം എതിരാളികളെ ബാറ്റിങിന് അയക്കുകയായിരുന്നു. ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഹരിയാന എട്ടു വിക്കറ്റിനു 227 റണ്‍സെടുത്തിട്ടുണ്ട്.
വിക്കറ്റ് കീപ്പര്‍ രോഹിത് ശര്‍മയുടെ (51*) ഇന്നിങ്‌സാണ് ആതിഥേയരെ വന്‍ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്. രോഹിത്തിനൊപ്പം 24 റണ്‍സുമായി സഞ്ജയ് പഹലാണ് ക്രീസില്‍. 135 പന്തില്‍ ഏഴു ബൗണ്ടറികളോടെയാണ് രോഹിത്ത് ടീമിന്റെ ടോപ്‌സ്‌കോററായ ത്. മറ്റുള്ളവരൊന്നും 40 റണ്‍സ് കടന്നില്ല. 30 റണ്‍സെടുത്ത മോഹിത് ഹൂഡയാണ് ഹരിയാനയുടെ മറ്റൊരു പ്രധാന സ്‌കോറര്‍.
നാലു വിക്കറ്റെടുത്ത സന്ദീപ് വാര്യറുടെയും മൂന്നു വിക്കറ്റെടുത്ത വി വിനോദ് കുമാറിന്റെയും ഉജ്ജ്വല ബൗളിങാണ് കേരളത്തിന് തുണയായത്. ജലജ് സക്‌സേനയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക