|    Jul 28 Fri, 2017 2:37 am
FLASH NEWS
Home   >  Todays Paper  >  page 11  >  

രഞ്ജി: കേരളം കരകയറുന്നു

Published : 14th October 2016 | Posted By: SMR

കൊല്‍ക്കത്ത: രഞ്ജിട്രേഫി ക്രിക്കറ്റില്‍ ഹിമാജല്‍ പ്രദേശിനെതിരായ മല്‍സരത്തില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം 73ഓവറുകള്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 163 എന്ന നിലയിലാണ് ഒന്നാംദിനം പിരിഞ്ഞത്.   ആദ്യദിനം കളിയവസാനിക്കുമ്പോള്‍ 52(168) റണ്‍സുമായി സച്ചിന്‍ ബേബിയും, വിഎ ജഗദീഷും 24(83)മാണ് ക്രീസില്‍.
കേരളത്തിന്റെ ഓപ്പണര്‍മാരായ ജലജ് സക്‌സേന(2), ഭവിന്‍തക്കര്‍(14), ക്യാപ്റ്റന്‍ രോഹന്‍ പ്രേം(14) സഞ്ജു സാംസണ്‍(47) എന്നിവരാണ് പുറത്തായത്. ഹിമാജല്‍ പ്രദേശിനു വേണ്ടി നിര്‍മോഹി, ജികെ സിങ്ങ് എന്നിവര്‍ വിക്കറ്റുകള്‍ നേടി. തകര്‍ച്ചയോടെ തുടങ്ങിയ കേരള ഇന്നിങ്‌സ് 102 ബോളില്‍ 47 റണ്‍സെടുത്ത സഞ്ജുവിന്റെ ചെറുത്തുനില്‍പ്പോടെ യാണ് കുറച്ചെങ്കിലും ഭേതപ്പെട്ടത്. സീസണിലെ ആദ്യ മല്‍സരത്തില്‍ ജമ്മുകശ്മീരിനെതിരെ സമനിലയില നേടിയ കേരളത്തിന് മൂന്നു പോയന്റ് ലഭിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക