|    Jan 23 Mon, 2017 6:10 am
FLASH NEWS
Home   >  Sports  >  Others  >  

രഞ്ജിത്തും ജിന്‍സണും റിയോയിലേക്ക്

Published : 12th July 2016 | Posted By: SMR

ബംഗളൂരു: മലയാളി താരങ്ങളായ രഞ്ജിത് മഹേശ്വരിക്കും ജിന്‍സണ്‍ ജോണ്‍സണും റിയോ ഒളിംപിക്‌സ് യോഗ്യത. ബംഗളൂരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്റ്പ്രീ അത്‌ലറ്റിക്‌സിലാണ് ഇരുവരും ഒളിംപിക്‌സ് യോഗ്യത നേടിയത്.
ട്രിപ്പിള്‍ ജംപില്‍ 17.30 മീറ്റര്‍ ദൂരം പിന്നിട്ട രഞ്ജിത് ദേശീയ റെക്കോഡ് പ്രകടനത്തോടെയാണ് റിയോയിലേക്ക് ടിക്കറ്റെടുത്തത്. എന്നാല്‍, 800 മീറ്റര്‍ ഓട്ടത്തില്‍ 1.45.98 സെക്കന്‍ഡ് കൊണ്ട് മല്‍സരം പൂര്‍ത്തിയാക്കിയ ജിന്‍സണ്‍ റിയോയിലേക്ക് ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.
ഇരുവര്‍ക്കും പുറമേ ധറാംബിര്‍ സിങും ഒളിംപിക്‌സ് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്. 200 മീറ്റര്‍ ഓട്ടത്തില്‍ പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചാണ് ധറാംബിര്‍ ഒളിംപിക്‌സ് യോഗ്യത ഉറപ്പിച്ചത്. 20.45 സെക്കന്‍ഡ് കൊണ്ടാണ് താരം മല്‍സരം പൂര്‍ത്തിയാക്കിയത്.
കരുത്ത് കാണിക്കാന്‍ റിലേ ടീം
റിയോ ഒളിംപിക്‌സിലേക്ക് ജാംബോ സംഘത്തെ അയക്കുന്ന ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുമായി റിലേ ടീമും. 4-400 റിലേയില്‍ പുരുഷ, വനിതാ ടീമുകളാണ് റിയോയില്‍ കരുത്ത് കാണിക്കാനൊരുങ്ങുന്നത്.
ഇന്ത്യന്‍ ഗ്രാന്റ്പ്രീയില്‍ പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചാണ് ഇന്ത്യന്‍ പുരുഷ ടീം റിയോ ഒളിംപിക്‌സ് ഉറപ്പിച്ചത്. 3.00.91 സെക്കന്‍ഡ് കൊണ്ടാണ് മലയാളികളായ കുഞ്ഞുമുഹമ്മദ്, മുഹമ്മദ് അനസ് എന്നിവരും ആരോക്യ രാജീവ്, എ ധരുണ്‍ എന്നിവരുള്‍പ്പെട്ട ഇന്ത്യന്‍ ടീം 13ാം സ്ഥാനവുമായി റിയോയിലേക്ക് യോഗ്യത നേടിയത്.
വനിതകളില്‍ മലയാളികളായ ടിന്റു ലുക്ക, എംആര്‍ പുവമ്മ, നിര്‍മല, അനില്‍ഡ തോമസ് എന്നിവരുള്‍പ്പെടുന്ന ടീമാണ് 12ാം സ്ഥാനത്തേക്കുയര്‍ന്ന് ഒളിംപിക്‌സ് യോഗ്യത കൈക്കലാക്കിയത്. 3.27.88 സെക്കന്‍ഡ് കൊണ്ടാണ് വനിതാ ടീം മല്‍സരം പൂര്‍ത്തിയാക്കിയത്.ലോങ്ജംപില്‍ കരിയറിലെ മികച്ച പ്രകടനം നടത്തിയെങ്കിലും മലയാളി താരം വി നീനയ്ക്ക് ഒളിംപിക്‌സ് യോഗ്യത നേടാനായില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക