|    Dec 15 Sat, 2018 5:26 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

രഞ്ജന്‍ ഗൊഗോയ് സുപ്രിംകോടതി ചീഫ്ജസ്റ്റിസാവും

Published : 2nd September 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അടുത്ത സുപ്രിംകോടതി ചീഫ്ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര ശുപാര്‍ശ ചെയ്തു. പേര് നിയമ മന്ത്രാലയത്തിനു കൈമാറും. അടുത്ത മാസം 2ന് ദീപക് മിശ്ര വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ചീഫ്ജസ്റ്റിസിന്റെ പേര് ശുപാര്‍ശ ചെയ്തത്. കീഴ്‌വഴക്കം അനുസരിച്ച് ഏറ്റവും മുതിര്‍ന്ന ജഡ്ജിയെയാണ് ചീഫ്ജസ്റ്റിസായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം അടുത്ത ചീഫ്ജസ്റ്റിസിന്റെ പേര് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ദീപക് മിശ്രയ്ക്ക് കേന്ദ്ര നിയമ മന്ത്രാലയം കത്തയച്ചിരുന്നു. അടുത്ത മാസം 3നു ഗൊഗോയ് ചുമതലയേല്‍ക്കുമെന്ന് സുപ്രിംകോടതി വൃത്തങ്ങള്‍ വ്യക്തമാക്കി. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് 2019 നവംബര്‍ 17നു വിരമിക്കും. കഴിഞ്ഞ ജനുവരിയില്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരേ വാര്‍ത്താസമ്മേളനം നടത്തിയ നാലു ജഡ്ജിമാരില്‍ ഒരാളാണ് ജസ്റ്റിസ് ഗൊഗോയ്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss