|    May 29 Mon, 2017 5:08 pm
FLASH NEWS

രജിസ്‌ട്രേഷന്‍ വകുപ്പ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആരംഭിച്ചു

Published : 29th July 2016 | Posted By: SMR

തൃശൂര്‍: ആധാരത്തില്‍ വില കുറച്ചു കാണിച്ച് രജിസ്റ്റര്‍ ചെയ്ത ഫഌറ്റുകളെ സംബന്ധിച്ച അണ്ടര്‍വാലേ്വഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനായുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി സംസ്ഥാനത്തൊട്ടാകെ രജിസ്‌ഷ്രേന്‍ വകുപ്പ് ആരംഭിച്ചു.  1986 ജനുവരി 1 മുതല്‍ 2010 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്ത ഫഌറ്റുകളെ സംബന്ധിച്ചുള്ള അണ്ടര്‍വാലേ്വഷന്‍ കേസുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.  ആധാരത്തിലെ ഫഌറ്റുകളുടെ വിസ്തൃതി, ഫഌറ്റ് ഉള്‍പ്പെടുന്ന പ്രദേശം എന്നിവ അനുസരിച്ചുള്ള പട്ടിക പ്രകാരമാണ് അടക്കേണ്ട തുക കണക്കാക്കുന്നത്.
500 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള പഞ്ചായത്ത് പരിധിയിലുള്ള ഫഌറ്റുകളെ പിഴ അടക്കുന്നതില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കും ഈ വിഭാഗത്തില്‍പ്പെട്ട മുനിസിപ്പല്‍ പരിധിയിലുള്ള ഫഌറ്റുകള്‍ക്ക് 1000/- രൂപയും കോര്‍പറേഷന്‍ പരിധിയിലുള്ളവര്‍ക്ക് 2,000/- രൂപയുമാണ് പിഴയായി നിശ്ചയിച്ചിട്ടുള്ളത്.  501 ചതുരശ്ര അടി മുതല്‍ 1000 ചതുരശ്ര അടിവരെ പഞ്ചായത്ത് പരിധിയില്‍ 1,000/- രൂപയും, മുനിസിപ്പല്‍ പരിധിയില്‍ 2,000/- രൂപയും, കോര്‍പറേഷന്‍ പരിധിയില്‍ 4,000/- രൂപയുമാണ് പിഴ.  1001 മുതല്‍ 1500 ചതുരശ്ര അടി വരെ പഞ്ചായിത്ത് പരിധിയില്‍ 2,000/- രൂപയും, മുനിസിപ്പല്‍ പരിധിയില്‍ 4,000/- രൂപയും, കോര്‍പറേഷന്‍ പരിധിയില്‍ 7,000/- രൂപയും ഈടാക്കും.  1501 മുതല്‍ 2000 ചതുരശ്ര അടി വരെ പഞ്ചായത്ത് പരിധിയില്‍ 3,000/- രൂപയും മുനിസിപ്പല്‍ പരിധിയില്‍ 7,000/- രൂപയും കോര്‍പറേഷന്‍ പരിധിയില്‍ 10,000/- രൂപയും പിഴ നല്‍കേണ്ടി വരും.  2000 ചതുരശ്ര അടിയിലും കൂടുതല്‍ വിസ്തീര്‍ണമുള്ള ഫഌറ്റുകള്‍ക്ക് പഞ്ചായത്ത് പരിധിയില്‍ 3,000/- + അധികമുള്ള ഓരോ 100 ചതുരശ്ര അടിക്ക് 100 രൂപയും, മുനിസിപ്പല്‍ പരിധിയില്‍ 4,000/- + അധികമുള്ള ഓരോ 100 ചതുരശ്ര അടിക്കും 300/- രൂപയും, കോര്‍പറേഷന്‍ പരിധിയില്‍ 7,000/- +അധികമുള്ള ഓരോ 100 ചതുരശ്ര അടിക്കും 500/- രൂപ വീതവും പിഴയടച്ച് അണ്ടര്‍വാലേ്വഷന്‍ കേസുകളില്‍ നിന്നും ഒഴിവാകാം.
ആനുകൂല്യം 2017 മാര്‍ച്ച് 31 വരെ മാത്രമാകും.  ബന്ധപ്പെട്ടവര്‍ ഈ അവസരം പ്രയോജനപ്പെടുത്തി റവന്യൂ റിക്കവറി നടപടികളില്‍ നിന്നും, കോടതി നടപടികളില്‍ നിന്നും ഒഴിവാകണമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ രജിസ്ട്രാര്‍ ഓഫിസുമായോ, ഏറ്റവുമടുത്തുള്ള സബ്ബ് രജിസ്ട്രാര്‍ ഓഫിസുമായോ ബന്ധപ്പെടാം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day