|    Jul 16 Mon, 2018 10:15 am
Home   >  Todays Paper  >  Page 5  >  

രജിസ്‌ട്രേഷന്‍ വകുപ്പിലെ സര്‍വര്‍ തകരാറുകള്‍ പരിഹരിച്ചതായി മന്ത്രി

Published : 16th September 2017 | Posted By: fsq

 

തിരുവനന്തപുരം:  രജിസ്‌ട്രേഷന്‍ വകുപ്പില്‍ വസ്തു രജിസ്‌ട്രേഷന് കാലതാമസമുണ്ടായത് സാങ്കേതിക തകരാറുകള്‍ മൂലമാണ്. സര്‍വറിലണ്ടായ തകരാറുകള്‍ അടിയന്തരമായി പരിഹരിച്ച് പൊതുജനങ്ങള്‍ക്ക് കാലതാമസമില്ലാതെ സേവനങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ മന്ത്രി ജി സുധാകരന്‍ അറിയിച്ചു.ഓണം അവധി കഴിഞ്ഞുള്ള പ്രവൃത്തി ദിവസങ്ങളില്‍ ആധാര  രജിസ്‌ട്രേഷന് കനത്ത തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇതിന്റെ ഫലമായി സോഫ്റ്റ്‌വെയര്‍ സംവിധാനം തകരാറിലാവുകയും വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് കാലതാമസം ഉണ്ടാവുകയും ചെയ്തു. കേരള സ്റ്റേറ്റ് ഐടി മിഷന്‍, എന്‍ഐസി, കെല്‍ട്രോണ്‍ എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും പ്രശ്‌ന പരിഹാരം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. സപ്തംബര്‍ 14ന് സര്‍വര്‍ തകരാര്‍ ഉണ്ടായപ്പോള്‍ തന്നെ അത് പരിഹരിക്കുന്നതിനും കൂടുതല്‍ സമയം ജോലി ചെയ്ത് പൊതുജനങ്ങള്‍ക്ക് സേവനം നല്‍കാന്‍  തയ്യാറായ രജിസ്‌ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും അവരോട് സര്‍വാത്മനാ സഹകരിച്ച പൊതുജനങ്ങള്‍ക്കും ആധാരമെഴുത്തുകാര്‍ക്കും മന്ത്രി നന്ദി അറിയിച്ചു.  തടസ്സമില്ലാതെ സേവനങ്ങള്‍  നല്‍കുന്നതിന് കൂടുതല്‍ ശേഷിയുള്ള സര്‍വറുകള്‍ ലഭ്യമാക്കുന്നതിനും നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss