|    Nov 25 Sat, 2017 11:20 am
FLASH NEWS

രജിസ്‌ട്രേഷന്‍ വകുപ്പില്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരും: മന്ത്രി

Published : 8th August 2017 | Posted By: fsq

 

പാലാ: സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പില്‍ വിവിധങ്ങളായ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഇ പെയ്‌മെന്റും, ഇ സ്റ്റാംപിങും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇതുപോലുള്ള പുതുമയാര്‍ന്ന പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കി വരുന്നതെന്നും അദ്ദേഹം തുടര്‍ന്നു. പാലാ മീനച്ചില്‍ സബ് രജിസ്ട്രാര്‍ ഓഫിസിനായുള്ള പുതിയ മന്ദിരത്തിനു തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രജിസ്‌ട്രേഷന്‍ വകുപ്പിലെ അഴിമതി തുടച്ചുനീക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ മാസത്തില്‍ 300ഓളം പരാതികള്‍ വന്നിരുന്ന സ്ഥാനത്ത് ഇ പെയ്‌മെന്റും ഇ സ്റ്റാംപിങും വന്നതോടെ പരാതികളുടെ എണ്ണം വളരെ കുറഞ്ഞതായി മന്ത്രി പറഞ്ഞു. ആധാരമെഴുത്തുകാരായ 25000 ഓളം തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്താനും അവരുടെ വിവിധ ആവശ്യങ്ങള്‍ നടപ്പാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പുതിയ കാലം, പുതിയ സേവനം’ എന്നതാണ് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പുതിയ മുദ്രാവാക്യമെന്നും മന്ത്രി പറഞ്ഞു.സമ്മേളനത്തില്‍ കെ എം മാണി എംഎല്‍എ അധ്യക്ഷത വഹിച്ചു. ജോയി ഏബ്രഹാം എംപി, പാലാ നഗരസഭ അധ്യക്ഷ ലീന സണ്ണി, വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, കൗണ്‍സിലര്‍ ബിജി ജോജോ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഫിലിപ്പ് കുഴികുളം, ലാലിച്ചന്‍ ജോര്‍ജ്, അഡ്വ. സണ്ണി ഡേവിഡ്, സിബി തോട്ടുപുറം, ബെന്നി മൈലാടൂര്‍, പ്രൊഫ. സതീഷ് ചൊള്ളാനി, സോമശേഖരന്‍ നായര്‍ തച്ചേട്ട്, അനസ് കണ്ടത്തില്‍, സി എന്‍ രാമചന്ദ്രന്‍ നായര്‍, രജിസ്‌ട്രേഷന്‍ ജോ. ഇന്‍സ്‌പെക്ടര്‍ ജനറല്‍ പി കെ സാജന്‍ കുമാര്‍, എം സി സാബു തുടങ്ങിയവര്‍ സംസാരിച്ചു. പിഡബ്ല്യുഡി കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷീന രാജന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക