|    Jan 21 Sat, 2017 7:39 am
FLASH NEWS

രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധന പൂര്‍ണമായി പിന്‍വലിക്കണം: പ്രതിപക്ഷനേതാവ്

Published : 22nd July 2016 | Posted By: SMR

തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ക്കിടയിലുള്ള ഭാഗപത്ര രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ചുകൊണ്ടുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോടാവശ്യപ്പെട്ടു.
നിരക്ക് വര്‍ധന സാധാരണക്കാരായ കുടുംബങ്ങളുടെ വസ്തുകൈമാറ്റത്തിന് ഭാരിച്ച സാമ്പത്തികബാധ്യതയാണ് ഉണ്ടാക്കാന്‍ പോവുന്നത്. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഒരു തരത്തിലുള്ള പണമിടപാടുകളും ഉണ്ടാവാത്ത വസ്തുകൈമാറ്റങ്ങളെ സംബന്ധിച്ചിടത്തോളം മുദ്രപ്പത്രനിരക്കിലും രജിസ്‌ട്രേഷന്‍ ഫീസിലുമുള്ള ഈ നിരക്കുവര്‍ധന ജനങ്ങളെ വളരെ ദോഷകരമായി ബാധിക്കും. അതിനാല്‍, കുടുംബാംഗങ്ങള്‍ക്കിടയിലുള്ള വസ്തുകൈമാറ്റ നിരക്കില്‍ ഇപ്പോള്‍ കൊണ്ടുവന്ന നിരക്കുവര്‍ധന പൂര്‍ണമായും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക