|    Oct 24 Tue, 2017 5:11 pm
FLASH NEWS

രജിസ്‌ട്രേഷന്‍ ഇല്ലാത്ത ആഢംബര കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി

Published : 13th July 2016 | Posted By: SMR

തിരുവല്ല: രജിസ്‌ട്രേഷന്‍ നടത്താതെ ഒന്നര വര്‍ഷമായി റോഡില്‍ ഓടിക്കൊണ്ടിരൂന്ന ആഡംബര കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. 2014 മുതല്‍ ടെമ്പററി രജിസ്‌ട്രേഷന്‍ പ്രദര്‍ശിപ്പിച്ച് ഓടിയിരുന്ന ഈ വാഹനം പിടികൂടാന്‍ മോട്ടോര്‍ വകുപ്പ് ഏറെക്കാലമായി പണിപ്പെട്ടുവരികയായിരുന്നു.
15 ലക്ഷം രൂപാ വില വരുന്ന റെനോള്‍ട്ട് ഡസ്റ്റര്‍ എന്ന കാറിന്റെ ഉടമ കുറ്റപ്പുഴ സ്വദേശിയാണ്. കഴിഞ്ഞ തിങ്കളാഴ്ച നഗരത്തിലെ പ്രധാന ഹോട്ടലിനു സമീപത്തു കണ്ട കാര്‍ അസി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പക്ടര്‍ മോഹന്‍ലാലാണ് പിടികൂടിയത്.
ഇതിനോടകം 38,000 കിലോമീറ്ററാണ് വാഹനം ഓടിയിരിക്കുന്നത്.
രജിസ്‌ട്രേഷന്‍, ടാക്‌സ് എന്നിവയ്ക്കായി 2,35000 രൂപാ വാഹന ഉടമ ഒടുക്കണമെന്നും രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തീകരിച്ച ശേഷം മാത്രമേ വാഹനം വിട്ടുകൊടുക്കുകയുള്ളൂവെന്നും തിരുവല്ല ജോയിന്റ് ആര്‍ടിഒ ആര്‍ രാജീവ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക