|    Sep 23 Sun, 2018 9:48 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രജിസ്റ്റര്‍ ചെയ്യാത്ത ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുമെന്ന് കേന്ദ്രം

Published : 20th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വനിത ശിശുക്ഷേമ മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടാക്കാത്ത 2000ഓളം ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പുമായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. ജാര്‍ഖണ്ഡിലെ മിഷണറിമാരുടെ അനധികൃത ദത്ത് നല്‍കലുമായി ബന്ധപ്പെട്ട കേസുകളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ ശിശുസംരക്ഷണ കേന്ദ്രങ്ങളും (സിസിഐ) ഒരുമാസത്തിനകം രജിസ്റ്റര്‍ ചെയ്യണമെന്നും രാജ്യത്തെ ഉന്നത ദത്ത് നല്‍കല്‍ സമിതിയായ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി (സിഎആര്‍എ)യുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്രമന്ത്രി മേനകാ ഗാന്ധി നിര്‍ദേശിച്ചിരുന്നു.
രണ്ടു വര്‍ഷം മുമ്പ് പ്രാബല്യത്തില്‍ വന്ന 2015 ലെ ജുവൈനല്‍ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമം അനുശാസിക്കുന്ന സിസിഐയുടെ നിര്‍ബന്ധിത രജിസ്‌ട്രേഷനും സിഎആര്‍എയുമായി ബന്ധിപ്പിക്കുന്നതും ചില അനാഥാലയങ്ങള്‍ ലംഘിക്കുകയായിരുന്നുവെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.ഉത്തര്‍പ്രദേശിലെ ഡിയോറിയയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ശിശുസംരക്ഷണ കേന്ദ്രത്തില്‍ 24 പെണ്‍കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായതായി കണ്ടെത്തിയതിനു പിന്നാലെയാണ് രജിസ്‌ട്രേഷന്‍ സംബന്ധിച്ച ഉത്തരവ് മന്ത്രാലയം പുതുക്കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss