|    Jul 26 Wed, 2017 12:27 am
FLASH NEWS

രജിസ്ട്രാര്‍ ഓഫിസുകളില്‍ കൈക്കൂലി വിവാദം

Published : 25th August 2016 | Posted By: SMR

കാസര്‍കോട്:ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ കൈക്കൂലി വിവാദം. സ്വത്ത് രജിസ്‌ട്രേഷന് എത്തുന്നവരില്‍ നിന്ന് ഇടനിലക്കാര്‍ മുഖാന്തിരം വന്‍തുക പിരിക്കുന്നതായാണ് പരാതി. സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചാണ് പല രജിസ്ട്രാര്‍ ഓഫിസുകളിലും ഏജന്റുമാര്‍ മുഖേന കൈക്കൂലി വാങ്ങുന്നത്.
ജില്ലയിലെ മഞ്ചേശ്വരം, ബദിയടുക്ക, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് രജിസ്ട്രാര്‍ ഓഫിസുകളില്‍ നിത്യേന 15 ലക്ഷത്തോളം രൂപയാണ് മാമൂലായി ലഭിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കാസര്‍കോട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിത്യേന മൂന്ന് ലക്ഷത്തോളം രൂപ മാമൂലായി ലഭിക്കുന്നുണ്ടെന്ന് സൂചനയുണ്ട്.
രജിസ്‌ട്രേഷന് എത്തുന്നവരെ മാമൂല്‍ നല്‍കിയില്ലെങ്കില്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് തിരിച്ചയക്കുന്നുണ്ട്. അഞ്ച് സെ ന്റും, പത്ത് സെന്റും സ്ഥലം വാങ്ങുന്നവരാണ് ഇതില്‍ ഏറെ ദുരിതം അനുഭവിക്കുന്നത്. മാമൂല്‍ നല്‍കിയില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ നടത്താറില്ല.
സ്ഥലത്തിന് വന്‍ വിലയാണെന്നും സ്റ്റാമ്പ് പേപ്പര്‍ വില കുറച്ചിട്ടുണ്ടെന്നും പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ ഇത്തരക്കാരെ വിരട്ടുന്നത്. ഇതില്‍ നിന്നും രക്ഷപ്പെടാനാണ് പലരും പത്ത് ലക്ഷത്തിന്റെ സ്വത്താണെങ്കില്‍ 50,000 രൂപവരെ ഉദ്യോഗസ്ഥര്‍ക്ക് മാമൂലായി നല്‍കാന്‍ ബാധ്യസ്ഥരാവുന്നത്.
രജിസ്ട്രാര്‍ ഓഫിസുകളിലെ ശുചീകരണ തൊഴിലാളികള്‍ വരെ കോടീശ്വരന്മാരായ ചരിത്രവുമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക