|    Jul 25 Tue, 2017 2:42 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

രജതിന്റെ വീട് ആന്റണി സന്ദര്‍ശിച്ചു; എല്ലാ പ്രശ്‌നങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും

Published : 3rd July 2016 | Posted By: SMR

antony

ന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ഥി രജതിന്റെ കൊലപാതകം ഉ ള്‍പ്പെടെ ഡല്‍ഹിയില്‍ വര്‍ധിച്ചുവരുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. സര്‍ക്കാര്‍ ശക്തമായ നടപടിക ള്‍ സ്വീകരിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രജതിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ആന്റണി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇന്നലെ രാവിലെയാണ് എ കെ ആന്റണി മയൂര്‍ വിഹാറിലുള്ള രജതിന്റെ വസതിയിലെത്തിയത്. ഭാര്യ എലിസബത്ത് ആന്റണിയും ഒപ്പമുണ്ടായിരുന്നു. രജതിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ച ആന്റണി നാട്ടുകാരില്‍ നിന്നു വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. രജതിന്റെ അച്ഛനും അമ്മയും അയല്‍പക്കക്കാരും പറഞ്ഞുകേട്ട കാര്യങ്ങള്‍ വളരെയേറെ മനസ്സിനു വിഷമം ഉണ്ടാക്കുന്നതാണെന്ന് ആന്റണി പറഞ്ഞു. അതിക്രൂരമായ നിലയിലാണ് കൊല നടത്തിയിരിക്കുന്നത്. തീര്‍ച്ചയായും ഇതില്‍ ഉള്‍പ്പെട്ട എല്ലാവരെയും മുഖംനോക്കാതെ നിയമത്തിന്റെ പിടിയില്‍ കൊണ്ടുവന്ന് കര്‍ക്കശ ശിക്ഷ നല്‍കണമെന്നാവശ്യപ്പെടുമെന്നും ആന്റണി വ്യക്തമാക്കി. എല്ലാ പ്രശ്‌നങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആന്റണി ഉറപ്പ് നല്‍കി.എല്ലാ സംഭവങ്ങളിലും പോലിസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടാവുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ചില ഘട്ടങ്ങളില്‍ മാഫിയകള്‍ക്ക് പോലിസ് കൂട്ടുനില്‍ക്കുന്നുണ്ടെന്നും അവര്‍ പരാതിപ്പെട്ടു.
രജതിന്റെ കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ മാത്രമല്ല, കഴിഞ്ഞ കുറേ നാളുകളായി സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് വിശദമായ കത്ത് നല്‍കാന്‍ പറഞ്ഞിട്ടുണ്ട്. അത് കിട്ടിയാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്കു കൈമാറും. ആഭ്യന്തരമന്ത്രിയുമായി നേരില്‍ കണ്ടു സംസാരിക്കുകയും ചെയ്യും. ഇതുള്‍പ്പെടെ വിവിധ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റ് സമ്മേളനകാലത്ത് ആഭ്യന്തരമന്ത്രിയുമായി സംസാരിക്കും. ഇക്കാര്യത്തില്‍ കേരളത്തിലെ എംപിമാരും ചെയ്യാന്‍ കഴിയുന്ന പരമാവധി സഹായം ചെയ്യുമെന്നും ആന്റണി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക