|    Jul 23 Sun, 2017 10:20 am
Home   >  Todays Paper  >  page 7  >  

രജതിന്റെ മരണം:  മലയാളികളുടെ ആശങ്ക അകറ്റാന്‍ ശ്രമിക്കും: രാജ്‌നാഥ്

Published : 8th July 2016 | Posted By: SMR

ന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ഥി രജത് മേനോന്‍ മര്‍ദ്ദനമേറ്റു മരിക്കാന്‍ ഇടയായതുമായി ബന്ധപ്പെട്ട് ഡല്‍ഹി നിവാസികളില്‍ ഉണ്ടായിട്ടുള്ള ആശങ്ക ഇല്ലാതാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കേസ് അന്വേഷണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം കേരളത്തില്‍ നിന്ന് ഇതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സന്ദര്‍ശിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ എന്നിവര്‍ക്ക് ഉറപ്പ് നല്‍കി.
ഇന്നലെ രാവിലെ 11 മണിയോടെയാണ് മൂന്നു പേരും രാജ്‌നാഥ് സിങിന്റെ ഔദ്യോഗിക വസതിയിലെത്തി അദ്ദേഹത്തെ കണ്ടത്. ബുധനാഴച മുന്നു നേതാക്കളും രജതിന്റെ വസതി സന്ദര്‍ശിച്ചിരുന്നു. രജതിന്റെ മാതാപിതാക്കളില്‍ നിന്നും നേതാക്കള്‍ സംഭവത്തിന്റെയും കേസിന്റെയും വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെ പലരും കവര്‍ച്ചയും മാലപൊട്ടിക്കലും അടക്കമുള്ള സുരക്ഷാ ആശങ്കയാണ് പ്രധാനമായും പങ്കുവച്ചത്. ഇക്കാര്യങ്ങള്‍ നേതാക്കള്‍ ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഈ മേഖലയിലെ വര്‍ധിച്ചുവരുന്ന മയക്കു മരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവ അമര്‍ച്ച ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള വിശദമായ നിവേദനവും സംസ്ഥാന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിക്ക് കൈമാറി. തുടര്‍ന്നാണ് ആവശ്യങ്ങള്‍ പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയത്. തികച്ചും അനുകൂലമായ മറുപടിയാണ് മന്ത്രിയില്‍ നിന്നുണ്ടാതെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക