|    Dec 16 Sat, 2017 4:17 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രഘുറാം രാജന്‍ ബാങ്കിങ് മേഖലയ്ക്ക് ദിശ കാണിച്ചു: രാഷ്ട്രപതി

Published : 11th September 2016 | Posted By: SMR

ചെന്നൈ: ബാങ്കിങ് വ്യവസ്ഥയെ ശരിയായ ദിശയിലേക്കു നയിക്കാന്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കരൂര്‍ വൈശ്യാ ബാങ്കിന്റെ ശതാബ്ദി ആഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മൂന്നു വര്‍ഷത്തെ സേവനത്തിനിടയില്‍ വായ്പാ സ്ഥിതിയെക്കുറിച്ച് യഥാര്‍ഥ ചിത്രം തിരിച്ചറിയാന്‍ രാജന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. അന്താരാഷ്ട്ര ബാങ്കിങ് മേഖലയില്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ സാമ്പത്തികരംഗത്തിന് സാധിച്ചതായും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക